Home Education സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാനദണ്ഡങ്ങള്‍ ഇന്ന് അറിയാം, സുപ്രധാന യോഗം തിരുവനന്തപുരത്ത്

സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കാനുള്ള മാനദണ്ഡങ്ങള്‍ ഇന്ന് അറിയാം, സുപ്രധാന യോഗം തിരുവനന്തപുരത്ത്

സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കാനുള്ള മാനദണ്ഡങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും ഇന്ന് യോഗം ചേരും. തിരുവനന്തപുരത്താണ് യോഗം ചേരുക. കുട്ടികളെ ഒന്നിടവിട്ട ദിവസങ്ങളില്‍ സ്കൂളിലെത്തിക്കുക, 50 ശതമാനം കുട്ടികള്‍മാത്രം ഒരേസമയം സ്കൂളിലുണ്ടാകുക എന്നീ നിര്‍ദേശങ്ങള്‍  വിദ്യാഭ്യാസ വകുപ്പ് മുന്നോട്ടുവെക്കും. ഷിഫ്റ്റ് സമ്പ്രദായവും ആലോചിക്കും.

സ്്കൂള്‍ബസ്സുകള്‍ മറ്റ് പൊതുയാത്രാസൗകര്യങ്ങള്‍ എന്നിവ സംബന്ധിച്ച് ഉറപ്പാക്കേണ്ട നിയന്ത്രണങ്ങളും മുന്‍കരുതലുകളും യോഗം ചര്‍ച്ചചെയ്യും. സ്്കൂളുകളിലെ ശുചിമുറികള്‍, കുടിവെള്ള സൗകര്യം, ഭക്ഷണം കഴിക്കാനുള്ള സ്ഥലം എന്നിവയും കോവിഡ് മാനദണ്ഡപ്രകാരമാണെന്ന് ഉറപ്പാക്കണം. കുട്ടികളുടെ ആരോഗ്യസുരക്ഷ, സ്്കൂള്‍പ്രവര്‍ത്തനത്തിലെ ആരോഗ്യമാനദണ്ഡം, അധ്യാപകരുടെയും ജീവനക്കാരുടെയും വാക്സിനേഷന്‍ എന്നിവ സംബന്ധിച്ച് ആരോഗ്യവകുപ്പ് വിശദമായ അഭിപ്രായം യോഗത്തില്‍ അറിയിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here