Home Education ഇനി ശനിയാഴ്ചയും സ്കൂളുകളിൽ ക്ലാസ്, വാർഷിക പരീക്ഷ നടത്തും

ഇനി ശനിയാഴ്ചയും സ്കൂളുകളിൽ ക്ലാസ്, വാർഷിക പരീക്ഷ നടത്തും

തിരുവനന്തപുരം: മാസങ്ങൾക്കുശേഷം സ്കൂളുകൾ വീണ്ടും മുഴുവൻ സമയ പ്രവർത്തനത്തിലേക്ക് കടക്കുന്നു. ഇനി മുതൽ ശനിയാഴ്ചകളും പ്രവൃത്തിദിനമാണ്. എല്ലാ ക്ലാസ്സുകാർക്കും വാർഷിക പരീക്ഷയും നടത്തും. ഈ മാസം 21 മുതലാണ് ഒന്നു മുതൽ 12 വരെ ക്ളാസുകളും മുഴുവൻ സമയം പ്രവർത്തിക്കുന്നതെന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

ഇന്നു മുതൽ ഒരാഴ്ചത്തേയ്ക്ക് 9 വരെയുള്ള ക്ളാസുകൾ ബാച്ചുതിരിച്ച് ഉച്ചവരെ പ്രവർത്തിക്കും.21 മുതൽ സ്‌കൂൾ സമയം രാവിലെ മുതൽ വൈകിട്ട് വരെ സാധാരണ നിലയിലുളള ടൈംടേബിൾ അനുസരിച്ച് ക്രമീകരിക്കണം. നിലവിൽ 10,11,12 ക്ളാസുകൾ മുഴുവൻ സമയം പ്രവർത്തിക്കുന്നുണ്ട്.പാഠഭാഗങ്ങൾ തീർക്കേണ്ടതിനാലാണ് മാർച്ചുവരെ പൊതു അവധിയൊഴിച്ചുള്ള ശനികൾ പ്രവർത്തിദിനമാക്കിയത്.ഒന്നു മുതൽ 9 വരെ ക്ലാസുകളിൽ വാർഷിക പരീക്ഷ ഉണ്ടായിരിക്കും.എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ മാർച്ച് 16നുതന്നെ ആരംഭിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here