Home KERALA സ്‌കൂള്‍ പ്രവേശന നടപടികള്‍ മെയ് 18 മുതല്‍ ആരംഭിക്കും

സ്‌കൂള്‍ പ്രവേശന നടപടികള്‍ മെയ് 18 മുതല്‍ ആരംഭിക്കും

 

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ സ്‌കൂളുകളിലും അടുത്ത അധ്യായന വര്‍ഷത്തേക്കുള്ള പ്രവേശന നടപടികള്‍ മെയ് 18-ന് ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നേരിട്ടെത്തി പ്രവേശനം നേടാം. ഈ വിദ്യാലയങ്ങളില്‍ ഓണ്‍ലൈന്‍ വഴിയും പ്രവേശനം നേടാം. ഇതിനുള്ള സംവിധാനം കൈറ്റ് ലഭ്യമാക്കും.

പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളില പൊതുപരീക്ഷ എഴുതുന്ന എസ് സി- എസ്ടി, മലയോര മേഖലയില്‍ താമസിക്കുന്നവര്‍, തീരദേശ മേഖലയിലെ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് വേണ്ടി 200 കന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലന സൗകര്യമൊരുക്കും. 20000 വിദ്യാര്‍ഥികള്‍ക്ക് നേരിട്ടും അല്ലാതെയും പരിശീലനം ലഭ്യമാക്കും.

പ്രാദേശിക പരിശീലന കേന്ദ്രങ്ങള്‍, ഊരുവിദ്യാകേന്ദ്രങ്ങള്‍ എന്നിവ വഴിയാണ് ഈ പദ്ധതി നടപ്പിലാക്കുക. അധിക പഠന സാമഗ്രികള്‍ മാതൃകാ പരീക്ഷാ ചോദ്യപേപ്പര്‍, പരീക്ഷ സഹായികള്‍ തുടങ്ങിയവ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here