Home KERALA ബക്രീദ് ഇളവുകള്‍: ഇന്ന് തന്നെ വിശദീകരണം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി

ബക്രീദ് ഇളവുകള്‍: ഇന്ന് തന്നെ വിശദീകരണം നല്‍കാന്‍ കേരളത്തോട് സുപ്രീംകോടതി

 

കോവിഡ് വ്യാപനത്തിനിടെ ബക്രീദിന് മാത്രം മൂന്ന് ദിവസം ഇളവ് നല്‍കിയതില്‍ കേരളത്തോട് വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി. ഇന്ന് തന്നെ വിശദീകരണം നല്‍കണം. അതേ സമയം, വലിയതോതില്‍ ഇളവുകള്‍ നല്‍കിയിട്ടില്ലെന്നാണ് കേരളം കോടതിയെ അറിയിച്ചത്. മലയാളി വ്യവസായി പികെഡി നമ്പ്യാറാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. ടിപിആര്‍ കുറവുള്ള ഉത്തര്‍പ്രദേശിലെ കാവടിയാത്ര സുപ്രീംകോടതി റദ്ദാക്കിയതും ഹര്‍ജിക്കാരന്‍ കോടതിയെ ഓര്‍മിപ്പിച്ചു.

ആരോപണം വാസ്തവവിരുദ്ധമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. സ്റ്റാന്റിംഗ് കോണ്‍സല്‍ ജി.പ്രകാശ് ആണ് കോടതിയില്‍ കേരളത്തിനായി ഹാജരായത്. ചില മേഖലകളില്‍ കൂടി കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയത് മാത്രമാണ് ഇളവ് എന്നാണ് കേരളം പറയുന്നത്. നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി കേരളത്തോട് ആവശ്യപ്പെട്ടു. ജനങ്ങളുടെ ജീവനെ ബാധിക്കുന്നതിനാല്‍ ഇത്തരം വിഷയങ്ങളില്‍ കോടതി ഇടപെടുമെന്നും സുപ്രീംകോടതി പറഞ്ഞു. ചൊവ്വാഴ്ച ഒന്നാമത്തെ കേസാക്കി കേരളത്തിനെതിരായ ഹര്‍ജി പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here