Home KERALA കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം

 

ബക്രീദുമായി ബന്ധപ്പെട്ട് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കിയ കേരളത്തിന് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി കോവിഡ് ഇളവുകള്‍ നല്‍കുന്നത് പരിതാപകരമാണ്. ഇളവുകള്‍ രോഗവ്യാപാനത്തിന് കാരണമായാല്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെ ഇല്ലാതാക്കരുത്. യുപിയിലെ കന്‍വര്‍ യാത്രാ കേസിലെ കോടതി നിര്‍ദ്ദേശങ്ങള്‍ കേരളത്തിനും ബാധകമാണെന്നും കോടതി പറഞ്ഞു. കോവിഡ് വ്യാപനം കൂടുതലുള്ള പ്രദേശങ്ങളില്‍ നല്‍കിയ ഇളവ് ഭീതിപ്പെടുത്തുന്നു.

ജനങ്ങളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുകയാണെന്ന് ആരോപിച്ച് മലയാളി വ്യവസായി പികെഡി നമ്പ്യാരാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തിങ്കളാഴ്ച തന്നെ നല്‍കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യവും ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതായി കേരളം കോടതിയില്‍ പറഞ്ഞു. ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നും ജനങ്ങള്‍ അസ്വസ്ഥരാണെന്നും കേരളം വാദിച്ചു. പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളും ആവശ്യപ്പെട്ടത് കൊണ്ടാണ് ഇളവ് അനുവദിച്ചത് എന്നാണ് കേരളത്തിന്റെ വാദം.

LEAVE A REPLY

Please enter your comment!
Please enter your name here