Home NATIONAL ചിന്നയുടെ ‘ നാടകീയ പ്രഖ്യാപനം: വി.കെ. ശശികല സജീവ രാഷ്ട്രീയത്തില്‍നിന്നും പൊതുജീവിതത്തില്‍നിന്നും വിടവാങ്ങി

ചിന്നയുടെ ‘ നാടകീയ പ്രഖ്യാപനം: വി.കെ. ശശികല സജീവ രാഷ്ട്രീയത്തില്‍നിന്നും പൊതുജീവിതത്തില്‍നിന്നും വിടവാങ്ങി

 

ചെന്നൈ: അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികലസജീവ രാഷ്ട്രീയത്തില്‍നിന്നും പൊതുജീവിതത്തില്‍നിന്നും അപ്രതീക്ഷിത വിടവാങ്ങി . ഇന്നലെ പുറത്തുവിട്ട രണ്ട് പേജുള്ള കത്തിലാണ് അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജെ. ജയലളിതയുടെ തോഴിയായിരുന്ന ‘ചിന്നമ്മ’ നാടകീയ പ്രഖ്യാപനം നടത്തിയത്.അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട ശശികല അടുത്തിടെയാണു നാലുവര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കി ജയില്‍മോചിതയായത്. ബംഗളുരു, പരപ്പന അഗ്രഹാര ജയിലില്‍നിന്നു തമിഴ്നാട്ടിലേക്കുള്ള ശശികലയുടെ മടങ്ങിവരവിനു ലഭിച്ച സ്വീകാര്യത അണ്ണാ ഡി.എം.കെ. നേതൃത്വത്തെ ആശങ്കയിലാഴ്ത്തിയിരുന്നു. ശശികലയ്ക്ക് സ്വാഗതമോതി സ്ഥാപിച്ച ഫ്ളെക്സ് ബോര്‍ഡുകളില്‍ അവരെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായിപ്പോലും വിശേഷിപ്പിച്ചിരുന്നു.

ജയലളിത ജീവിച്ചിരുന്നപ്പോള്‍പോലും അധികാരത്തിനും സ്ഥാനത്തിനും പിന്നാലെ പോയിരുന്നയാളല്ല താനെന്നു കത്തില്‍ ശശികല പറയുന്നു. ജയയുടെ മരണാനന്തരവും അതേപാത പിന്തുടരാനാണ് ആഗ്രഹം. ഇതേ കാരണത്താല്‍ രാഷ്ട്രീയ, പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ഡി.എം.കെയുടെ പരാജയം മാത്രമായിരിക്കണം ‘അമ്മ’അണികളുടെ ലക്ഷ്യം. അതിനായി അക്ഷീണം പ്രവര്‍ത്തിക്കണം. ജയയുടെ പാര്‍ട്ടിയുടെ വിജയത്തിനായി പ്രാര്‍ഥിക്കുന്നു- ഇന്നലത്തെ തീയതിയിലുള്ള അച്ചടിച്ച കത്തില്‍ ശശികല വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here