സുനന്ദ പുഷ്കര്‍ കേസില്‍ കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂരിനെ ദില്ലി റോസ് അവന്യു കോടതി കുറ്റവിമുക്തനാക്കി. പ്രതിപട്ടികയില്‍ നിന്ന് തരൂരിനെ കോടതി ഒഴിവാക്കി. ദില്ലി പൊലീസിന്റെ പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.
2014 ജനുവരി പതിനേഴിനാണ് ദില്ലിയിലെ ലീലാ പാലസ് ഹോട്ടലില്‍ ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കര്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. ഈ സംഭവത്തില്‍ തരൂരിനെതിരെ ആത്മഹത്യ പ്രേരണ കുറ്റമോ, കൊലപാതകകുറ്റമോ ചുമത്താന്‍ തെളിവ് ഉണ്ടെന്ന് ദില്ലി പൊലീസ് വാദിക്കുകയും ചെയ്തു. അതേ സമയം, നിരവധി അസുഖങ്ങള്‍ സുനന്ദയെ അലട്ടിയിരുന്നു. ഇത് ചൂണ്ടിക്കാട്ടി മരണം സ്വാഭാവികമാണെന്ന് ശശി തരൂര്‍ വാദിച്ചു. ജഡ്ജി ഗീതാഞ്ജലി ഗോയലാണ് വിധി പ്രസ്താവിച്ചത്.