കൊച്ചി> വയനാട്, കൊച്ചി ലോക് സഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിനെ ചോദ്യം ചെയ്ത് സരിത എസ് നായർ നൽകിയ ഹർജിയിൽ രാഹുൽ ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതി നോട്ടീസ്. കേസ് 27 ന് വീണ്ടും പരിഗണിക്കും
ലോക്സഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയിരുന്നു. സരിത കേസുകളിൽ ശിക്ഷിക്കപ്പെട്ടിരുന്നതും ശിക്ഷ റദ്ദാക്കിയിട്ടില്ലാത്തതും കണക്കിലെടുത്താണ് നാമനിര്‍ദേശ പത്രിക തള്ളിയിരുന്നത്. ഇതിനെതിരെ നൽകിയ ഹർജിയിലാണ് നോട്ടീസ് അയച്ചിട്ടുള്ളത്