Home Today സിവില്‍ സര്‍വീസ് പഠനത്തിനായി ചായ വില്‍പ്പന നടത്തുന്ന സംഗീതയെ കാണാനെത്തിയ അപ്രതീക്ഷിത അതിഥി

സിവില്‍ സര്‍വീസ് പഠനത്തിനായി ചായ വില്‍പ്പന നടത്തുന്ന സംഗീതയെ കാണാനെത്തിയ അപ്രതീക്ഷിത അതിഥി

കൊച്ചി: സിവില്‍ സര്‍വീസ് സ്വപ്നം കണ്ട് ചായ വില്‍പ്പന നടത്തുന്ന സംഗീത ചിന്നമുത്തുവിനെ കാണാനെത്തിയത് അപ്രതീക്ഷിത അതിഥി. ഏറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്കാണ് കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്റ്റേഡിയത്തിന് സമീപം ചായക്കട നടത്തുന്ന സംഗീതയെ കാണാനെത്തിയത്. എംകോം ബിരുദധാരിയായ സംഗീത പിതാവിനെ സഹായിക്കുന്നതിനും സിവില്‍ സര്‍വീസ് എന്ന തന്റെ യാഥാര്‍ത്ഥ്യമാക്കുന്നതിനും വേണ്ടിയാണ് ചായക്കട നടത്തി വരുന്നത്. സംഗീതയുടെ വിശേഷങ്ങള്‍ തിരക്കുന്നതിനു പുറമേ ചായക്കടയില്‍ നിന്നും ഉഗ്രനൊരു ചായയും കളക്ടര്‍ കുടിച്ചു. ഹെലന്‍ കെല്ലറുടെ സ്റ്റോറി ഓഫ് മൈ ലൈഫ് എന്ന പുസ്തകവും കളക്ടര്‍ സംഗീതയ്ക്ക് സമ്മാനിച്ചു. വാര്‍ത്തകളില്‍ കണ്ടാണ്‌ സംഗീതയെ കുറിച്ച് താന്‍ അറിഞ്ഞതെന്നും പഠിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും തന്റെ ഭാഗത്ത് നിന്നും സംഗീതയ്ക്ക് ഉണ്ടായിരിക്കുമെന്നും കളക്ടര്‍ വാഗ്ദാനം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here