Home Crime സി പി എം നേതാവിന്റെ കൊലപാതകം; 18 മണിക്കൂറിനകം 5 പ്രതികളും പിടിയിൽ

സി പി എം നേതാവിന്റെ കൊലപാതകം; 18 മണിക്കൂറിനകം 5 പ്രതികളും പിടിയിൽ

തിരുവല്ല : സിപിഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി ചാത്തങ്കരി പുത്തൻപറമ്പിൽ പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയാ കേസിൽ 5 പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു. യുവമോർച്ച പെരിങ്ങര പഞ്ചായത്ത് കമ്മിറ്റി മുൻ പ്രസിഡന്റ് ചാത്തങ്കരി കൗസല്യയിൽ ജിഷ്ണു രഘു (23), വേങ്ങൽ നന്ദുഭവനിൽ നന്ദു അജി (24), ചങ്ങനാശേരി പായിപ്പാട് കൊച്ചുപറമ്പിൽ പ്രമോദ് (23), കണ്ണൂർ ചെറുപുഴ കുന്നിൽ മുഹമ്മദ് ഫൈസൽ (ജിനാസ്-22), ആലംതുരുത്തി പാറത്തറത്തുണ്ടിയിൽ വിഷ്ണുകുമാർ (അഭി-25) എന്നിവരാണ് പിടിയിലായത്.കൊലപാതകം നടന്നു 18 മണിക്കൂറിനുള്ളിലാണ് 5 പ്രതികളെയും അറസ്റ്റ് ചെയ്തത്.

വ്യാഴാഴ്ച രാത്രി 8ന് സന്ദീപിനെ വെട്ടിയശേഷം പ്രതികൾ 3 ബൈക്കുകളിൽ പല വഴിക്കായി പിരിഞ്ഞുവരെ മൊബൈൽ ഫോണും ഓഫ് ചെയ്യുന്നതിനു തൊട്ടുമുൻപ് ഇവർ വിളിച്ച നമ്പറുകൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയാണ് ഇവരെ പിടിച്ചത്. സന്ദീപിനെ കുത്താൻ ഉപയോഗിച്ച കഠാര കുറ്റപ്പുഴയിലെ ലോഡ്ജിൽനിന്നും വടിവാൾ പെരിങ്ങരയിൽനിന്നും കണ്ടെടുത്തു. നെഞ്ചിലും പുറത്തും ആഴത്തിലേറ്റ മുറിവുകളാണ് മരണകാരണം. ദേഹത്ത് ആകെ 18 മുറിപ്പാടുകളുണ്ടായിരുന്നു. ഒന്നാം പ്രതി ജിഷ്ണുവാണ് സന്ദീപിനെ കൊലപ്പെടുത്തിയതെന്നും കുറ്റം സമ്മതിച്ചെന്നും പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here