Home POLITICS എ. സമ്പത്ത് ഇനി ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി; മന്ത്രിസഭയുടെ അംഗീകാരം

എ. സമ്പത്ത് ഇനി ഡല്‍ഹിയിലെ സംസ്ഥാന പ്രതിനിധി; മന്ത്രിസഭയുടെ അംഗീകാരം

തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എം.പി. ഡോ. എ. സമ്പത്തിനെ സംസ്ഥാനസര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ഡല്‍ഹിയില്‍ നിയമിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം നിയമനത്തന് അംഗീകാരം നല്‍കി. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം.

കേന്ദ്രസര്‍ക്കാരിന്റെ പദ്ധതികളും സഹായങ്ങളും വേഗത്തില്‍ നേടിയെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് പ്രത്യേക ലെയ്സണ്‍ ഓഫീസറെ നിയമിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

പാര്‍ട്ടി ഇതിന് നേരത്തെ അനുമതി നല്കിയിരുന്നു. ഡല്‍ഹി കേരള ഹൗസ് കേന്ദ്രീകരിച്ചാകും ലെയ്സണ്‍ ഓഫീസ് പ്രവര്‍ത്തിക്കുക. ലെയ്സണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവിലുള്ള ഉദ്യോഗസ്ഥനിയമനത്തിനു പുറമേയാണ് ഇപ്പോള്‍ ആദ്യമായി രാഷ്ട്രീയനിയമനം നടത്തുന്നത്.

ക്യാബിനറ്റ് റാങ്കും അതിനുള്ള സൗകര്യങ്ങളും ആനുകൂല്യങ്ങളും ലഭിക്കുന്നതോടൊപ്പം സമ്പത്തിന് രണ്ട് അസിസ്റ്റന്റുമാരേയും ഒരു പ്യൂണിനേയും ഡ്രൈവറേയും അനുവദിച്ച് കിട്ടും. ഒരു വാഹനവും കിട്ടും.

LEAVE A REPLY

Please enter your comment!
Please enter your name here