Home Dont miss വേദിയില്‍ പെണ്‍കുട്ടിക്കു വിലക്ക്: വിമര്‍ശനവുമായി സിപിഐ മുഖപത്രം

വേദിയില്‍ പെണ്‍കുട്ടിക്കു വിലക്ക്: വിമര്‍ശനവുമായി സിപിഐ മുഖപത്രം

സമസ്ത പരിപാടിക്കിടെ പത്താം ക്ലാസുകാരിയെ സമ്മാനം നല്‍കാന്‍ വേദിയില്‍ കയറ്റിയതിനെ അധിക്ഷേപിച്ച മതപണ്ഡിതനെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐ മുഖപത്രം ജനയുഗം. യാഥാസ്ഥിതിക ചിന്തകളെ തളയ്ക്കണം. പെണ്‍വിലക്ക് ആധുനിക സമൂഹത്തിന് അംഗീകരിക്കാന്‍ കഴിയുന്ന കാര്യമല്ലെന്നും ജനയുഗം മുഖപ്രസംഗത്തില്‍ പറഞ്ഞു.

സമസ്തയുടെ സ്‌കൂളിലെ കുട്ടികള്‍ക്കു സമ്മാനം നല്‍കുന്ന വേദിയിലാണ് പെണ്‍കുട്ടിയെ വേദിയില്‍ വിളിച്ചു സമ്മാനം നല്‍കിയ സാഹചര്യത്തെ എടുത്തു കാട്ടി സമസ്ത നേതാവ് എം.ടി. അബ്ദുള്ള മുസ്ലിയാര്‍ പരസ്യ വിമര്‍ശിനം നടത്തിയത്. പെണ്‍കുട്ടി സമ്മാനം വാങ്ങാന്‍ വേദിയില്‍ നില്‍ക്കവേയായിരുന്നു സംഘാടകരോടു സമസ്ത നേതാവവിന്റെ തട്ടി കയറ്റം.

പതിനാറു വയസുള്ള പെണ്‍കുട്ടിയെ ആരോടു ചോദിച്ചാണ് വേദിയിലേക്കു വിളിച്ചതെന്നായിരുന്നു ചോദ്യം. ആവശ്യമെങ്കില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിളിച്ചു സര്‍ട്ടിഫിക്കറ്റ് കൊടുക്കണമായിരുന്നെന്നും പിന്നീട് നിര്‍ദേശിച്ചു. മേലില്‍ ഇങ്ങനെയുണ്ടായാല്‍ കാണിച്ചു തരാമെന്നും അദ്ദേഹം സംഘാടകരോടു കയര്‍ത്തു.

സമസ്ത നേതാവ് പൊതുവേദിയില്‍ വിദ്യാര്‍ഥിനിയെ അപമാനിച്ച സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തുവന്നിരുന്നു. കേരളം പോലുള്ള പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതല്ല ഈ നടപടിയെന്നും സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കള്‍ മൗനം തുടരുന്നതിനെയും ഗവര്‍ണര്‍ കുറ്റപ്പെടുത്തി.

സമസ്തയുടേതു പെണ്‍കുട്ടികളുടെ മനോവീര്യം തകര്‍ക്കുന്ന നടപടിയാണ്. ഇത്തരക്കാരാണ് രാജ്യത്ത് ഇസ്ലാമോഫോബിയ പരത്തുന്നത്. ഉത്തരവാദികള്‍ക്കെതിരെ കേസെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ പോലും മൗനം പാലിച്ചതു നിരാശാജനകമാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.

LEAVE A REPLY

Please enter your comment!
Please enter your name here