തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച് സര്‍്ക്കാര്‍ ഉത്തരവിന് ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ഓര്‍ഡിനന്‍സ് കൊണ്ടുവരാനുള്ള തീരുമാനത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ പോകേണ്ടെന്നാണ് സര്‍ക്കാര്‍ തീരുമാനം. ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിക്കും.ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനില്ലെന്ന് സര്‍ക്കാര്‍ പറയുന്നു. ഹൈക്കോടതി ഉത്തരവ് കേന്ദ്രസര്‍ക്കാരിനും ബാധകമാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ വേണമെങ്കില്‍ അപ്പീല്‍ പോകട്ടേയെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.കോവിഡ് പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നിയമപരമല്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. പിടിക്കുന്ന ശമ്പളം എന്ന് കൊടുക്കുമെന്ന് ഉത്തരവില്‍ പറയാതിരുന്നതും കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകാന്‍ കാരണമായി.
ഇതിനെ മറികടക്കാന്‍ സാലറി മാറ്റിവെക്കാന്‍ സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ഓര്‍ഡിനന്‍സാണ് മന്ത്രിസഭാ യോഗത്തില്‍ കൊണ്ടുവരിക.
ഇത് മന്ത്രിസഭ അംഗീകരിച്ച് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചുകൊടുക്കും.
സാലറി മാറ്റിവെക്കല്‍ നിയമപരമല്ലെന്നാണ് കോടതി പറഞ്ഞത്. അതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്. കോടതി തന്നെ സര്‍ക്കാരിന് വഴി തുറന്നിരിക്കുകയാണെന്നും ശമ്പളം മാറ്റിവെക്കലിന് സര്‍ക്കാരിനെ അധികാരപ്പെടുത്താന്‍ നിയമം കൊണ്ടുവരുന്നതിന് കോടതി വിധി സഹായകരമായി,
അതിനാലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നതെന്ന് ധനവകുപ്പ് പറയുന്നു. ആറുദിവസത്തെ ശമ്പളമാണ് ഓരോ മാസം പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അഞ്ചുമാസം ഇങ്ങനെ ശമ്പളം മാറ്റുന്നതിലൂടെ ഒരുമാസത്തെ ശമ്പളം ഒരാളില്‍ നിന്ന് ലഭിക്കും. ഇത്തരത്തിലാകും ഓര്‍ഡിനന്‍സ് കൊണ്ടുവരിക.