കന്നിമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കുന്നു
തീർഥാടകർക്ക് നാളെ മുതൽ മാത്രമേ പ്രവേശനമുള്ളു. പ്രതിദിനം വെർച്വൽ ക്യു വഴി ബുക്ക് ചെയ്ത 15,000 തീർഥാടകർക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്. മണ്ഡലകാല ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് ചേരാനിരുന്ന അവലോകന യോഗം മാറ്റിവച്ചു.
ഇന്ന് വൈകുന്നേരം 5 മണിക്കാണ് ശബരിമല നട തുറക്കുന്നത്. ഇന്ന് പ്രത്യേക പൂജകൾ ഒന്നും തന്നെ ഉണ്ടാവില്ല. നാളെ പുലർച്ചെ 5 മണി മുതൽ തീർഥാടകരെ പ്രവേശിപ്പിക്കും. നാളെ മുതൽ വിശേഷ പൂജകളായ ഉദയാസ്തമന പൂജ, പടിപൂജ, കളഭാഭിഷേകം തുടങ്ങിയവ പൂജകൾ ഉണ്ടാവും.
ദർശനത്തിനെത്തുന്നവരുടെ കയ്യിൽ വാക്സിൻ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ 72 മണിക്കൂറിനുള്ളിലുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് എന്നിവ ഉണ്ടാകണം. കന്നിമാസ പൂജകൾ പൂർത്തിയാക്കി ഈ മാസം 21ന് ശബരിമല നട അടയ്ക്കും.