Home Top News അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കാനിറങ്ങിയ ബിജെപിക്ക് അയ്യന്റെ മണ്ണില്‍ താമര ഇല്ല; ബിജെപിയുടെ ശബരിമല സ്‌നേഹം...

അയ്യപ്പന്റെ പേരില്‍ വോട്ടു പിടിക്കാനിറങ്ങിയ ബിജെപിക്ക് അയ്യന്റെ മണ്ണില്‍ താമര ഇല്ല; ബിജെപിയുടെ ശബരിമല സ്‌നേഹം കപടമോ

 

എത്രകാലമായി ശബരിമല വിഷയം ഉയര്‍ത്തി പ്രചരണം നടത്തുന്നു. പന്തളം കൊട്ടാരത്തില്‍ നിന്നു സ്ഥാനാര്‍ഥിയെ തേടി പോയില്ലേ. ഇത്ര മാത്രം ശബരിമല കൊണ്ടു നേട്ടം കൊയ്യാന്‍ നില്‍ക്കുന്ന ബിജെപിക്ക് ഈ തെേെരഞ്ഞടുപ്പില്‍ ശബരിമല സ്ഥതി ചെയ്യുന്ന റാന്നി മണ്ഡലതത്തില്‍ താമര ഇല്ല, എന്താണ് റാന്നിയില്‍ താമര ഇല്ലാതായത്. ;ശബരിമല പറഞ്ഞിറങ്ങുന്ന സുരേന്ദ്രനും കൂട്ടരും കേരളം മുഴുവന്‍ കേള്‍ക്കേണ്ടി വരുന്ന ചോദ്യങ്ങളാണിത്.

നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ബിജെപിയുടെ പ്രധാന പ്രചരണായുധം ശബരിമല വിഷയം തന്നെയാണ് . കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും കോന്നി ഉപതെരഞ്ഞെടുപ്പിലും ബിജെപിയുടെ പ്രധാന പ്രചരണ വിഷയം ശബരിമല വിഷയം തന്നെയായിരുന്നു. വെറും കെ.സുരേന്ദ്രന്‍ ശബരിമല നായകനായി ബിജെപിയുടെ സംസ്ഥാന പ്രസിഡന്റുവരെയായി. ഇത്തവണയും ബിജെപിയുടെ പ്രധാന വിഷയങ്ങളില്‍ ഒന്ന് ശബരിമലയാണ്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി മണ്ഡലത്തില്‍ ബിജെപിക്ക് സ്ഥാനാര്‍ഥി ഇല്ല. പകരം ബി.ഡി.ജെ..എസാണ് ഇവിടെ മത്സരിക്കുന്നത്. അവരുടെ ചിഹ്നമാകട്ടെ ഹെല്‍മറ്റും. ഇതിനെതിരെ ബിജെപിയില്‍ തന്നെ പ്രതിഷേധമുയരുന്നുണ്ട്.

ബിജിപി ആര്‍.എസ്.എസ് പിന്തുണയില്‍ രൂപം കൊണ്ട ശബരിമല കര്‍മ്മ സമിതിയടക്കം സംസ്ഥാനത്താകെ ശബരിമല തന്നെ ഈ തെരഞ്ഞെടുപ്പിലും വലിയ ക്യാപെയിനാക്കിയിട്ടുണ്ട്. ഇതിനായി വലിയ പ്രതരണ മാര്‍ഗ്ഗവും സ്വീകരിച്ചു വരുന്നു. എന്നാല്‍ ഇതിന്‍രെയെല്ലാം നേട്ടം കൊയ്യാന്‍ നില്‍ക്കുന്ന ബിജെപിയാകട്ടെ ശബരിമല സ്ഥിതി ചെയ്യുന്ന റാന്നി നിയോജക മണ്ഡലത്തില്‍ താമാര അടയാളത്തില്‍ ഒരു സ്വന്തം സ്ഥാനാര്‍തിയെ പോലും മത്സരിപ്പിക്കാനും തയ്യാറായിട്ടുമില്ല. ഇതിനിടയില്‍ ശബരിമല അയ്യപ്പന്റെ പൃത്യസ്ഥാനാായരായ പന്തളം കൊട്ടാരത്തില്‍ നിന്നു ഒരാളെ താമര അടയാളത്തില്‍ മത്സതരിപ്പിക്കാനും ശ്രമം നടത്തി.

കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ബിജെപിയുടെ ശ്രമം പരാജയപ്പെട്ടു. അയ്യപ്പന്റെ വിഷയത്തില്‍ രാഷ്ട്രീയമില്ലെന്നും സ്ഥാനാര്‍ഥിയാകാനില്ലെന്നും കൊട്ടാരം നിലപാടെടുത്തു. സ്വതന്ത്ര സ്ഥാനാര്‍ഥിയാക്കാമെന്ന് ബിജെപി നിര്‍ദേശിച്ചുവെങ്കിലും ഇതും പന്തളം കൊട്ടാരം അംഗീകരിച്ചിട്ടില്ല.

ശബരിമല വിഷയം കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പിലും ഉയര്‍ന്നു വരുന്ന സാഹചര്യത്തിലാണ് ഈ വിഷയത്തില്‍ ഭാഗമായ പന്തളം കൊട്ടാരം പ്രതിനിധിയെ സ്ഥാനാര്‍ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തയത്. പലവട്ടം കൊട്ടാരം പ്രതിനിധികളുമായി ബിജെപി ചര്‍ച്ചകള്‍ നടത്തിയിരുന്നു. എന്നാല്‍ എന്നാല്‍ ബിജെപിയുടെ ആവശ്യം കൊട്ടാരം നിരാകരിക്കുകയായിരുന്നു.

കൊട്ടാരം നിര്‍വാഹക സമിതി പ്രസിഡന്റ് ശശി കുമാര വര്‍മ, സെക്രട്ടറി നാരായണ വര്‍മ എന്നിവരെയാണ് മത്സരിക്കാനായി സമീപിച്ചത്. ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ കൊട്ടാരത്തില്‍ നെരിട്ടെത്തി ചര്‍ച്ചകളും നടത്തി. പക്ഷേ തല്‍ക്കാലം ശബരിമല വിഷയം രാഷ്ട്രമായി കൂട്ടിക്കെട്ടാനില്ല എന്ന നിലപാടാണ് കൊട്ടാരം സ്വീകരിച്ചത്.

സ്വതന്ത്ര സ്ഥാനാര്‍ഥിയായി പന്തളം കൊട്ടാര പ്രതിനിധി മത്സരിക്കുക, ബിജെപി അതിന് പിന്തുണ നല്‍കുക എന്ന ബിജെപിയുടെ നിര്‍ദേശം അംഗീകരിക്കാനും പന്തളം കൊട്ടാരം തയ്യാറായില്ല. അയ്യപ്പനെ രാഷ്ട്രീയ വിഷയമാക്കി മാറ്റുവാന്‍ താല്പര്യപ്പെടുന്നില്ല എന്ന നിലപാടാണ് കൊട്ടാരം പ്രതിനിധികള്‍ എടുത്തത്.ഇത് നടന്നിരുന്നുവെങ്കില്‍ സംസ്ഥാനമൊട്ടാകെ നിരഞ്ഞെടുപ്പില്‍ ശബരിമല വിഷയം വീണ്ടും ചര്‍ച്ച ചെയ്യപ്പെടുമെന്നും ഇതിന്റെ ഗുണഭോക്തളായി എന്‍ഡിഎ മാറിയേക്കുമെന്നും വിലയിരുത്തിയിരുന്നു. ബിജെപി സ്വീകിക്കുന്ന ഇരട്ടത്താപ്പാണ് കൊട്ടാരം ബിജെപിക്കൊപ്പം നില്‍ക്കാതിരുന്നതും.

LEAVE A REPLY

Please enter your comment!
Please enter your name here