Home International തിരിച്ചടി; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍

തിരിച്ചടി; 50 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍

കീവ്: റഷ്യ നടത്തിയ ആക്രമണത്തെ ചെറുക്കുന്നതിനിടെ റഷ്യയുടെ 50 ഓളം സൈനികർ കൊല്ലപ്പെട്ടതായി യുക്രെയ്‌നിന്റെ സൈനിക കമാൻഡ് അറിയിച്ചു. അഞ്ച് റഷ്യൻ വിമാനങ്ങൾ വെടിവച്ചിടുകയും ഒരു ഹെലികോപ്ടർ തകർക്കുകയും ചെയ്തെന്ന് നേരത്തേ റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ പക്ഷത്തെ ആൾ നാശത്തെക്കുറിച്ച് റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ആകാശം വഴിയും കരവഴിയുമാണ് റഷ്യ ആക്രമണം നടത്തുന്നത്. യുക്രെയിൻ തലസ്ഥാനത്തുൾപ്പടെ തുടർ സ്ഫോടനങ്ങൾ കേൾക്കുന്നതായി വാർത്താ ഏജൻസികൾ റിപ്പോർട്ടുചെയ്യുന്നുണ്ട്.

വിവിധയിടങ്ങളിൽ അതിഭീകരമായ തുടർ സ്ഫോടനങ്ങൾ നടന്നതോടെയാണ് യുക്രെയ്‍ന്‍ തിരിച്ചടിക്കാൻ തുടങ്ങിയത്. റഷ്യയാണ് ഏകപക്ഷീയമായ ആക്രമണം തുടങ്ങിവച്ചതെന്നും ആരും ഒളിച്ചോടാൻ പോകുന്നില്ലെന്നും. യുക്രെയ്‌ൻ വിദേശകാര്യമന്ത്രി ദിമിത്രോ കുലേബ ട്വീറ്റ് ചെയ്തു. ശക്തമായി തന്നെ തിരിച്ചടിക്കുമെന്നും അദ്ദേഹം അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here