Home KERALA ആശ്വാസമായി റബ്ബർ വില ; വർദ്ധിക്കുന്നത് 9 വർഷങ്ങൾക്ക് ശേഷം

ആശ്വാസമായി റബ്ബർ വില ; വർദ്ധിക്കുന്നത് 9 വർഷങ്ങൾക്ക് ശേഷം

കോട്ടയം : 9 വർഷങ്ങൾക്ക് ശേഷം ഏറ്റവും ഉയർന്ന് റബർ വില. റബര്‍ ബോര്‍ഡ്‌ വില 182 രൂപ മറികടന്നാണ് ഇന്നലെ കോട്ടയം ജില്ലയില്‍ 183  വിലയ്‌ക്ക്‌ വ്യാപാരം നടന്നത്. മഴ തുടര്‍ന്നാല്‍ വില 200 രൂപയില്‍ എത്താനുള്ള സാധ്യതയും വ്യാപാരികള്‍ പ്രവചിക്കുന്നു.
മൂന്നുമാസം മുൻപ് വില 180 രൂപയിലെത്തിയെങ്കിലും പിന്നീട്‌ താഴ്‌ന്നു. ആഭ്യന്തരവിപണിയിലെ ദൗര്‍ലഭ്യവും ഇറക്കുമതി കുറഞ്ഞതുമാണ്‌ ഇപ്പോള്‍ വില ഉയരാന്‍ കാരണം. ശക്‌തമായ മഴ മൂലം പല സ്ഥലങ്ങളിലും ടാപ്പിങ്‌ നിലച്ച അവസ്‌ഥയാണ്‌. രണ്ടുലക്ഷം ടണ്‍ റബറിന്റെ കുറവുണ്ടാകുമെന്നാണു റിപ്പോര്‍ട്ട്‌. ഒട്ടുപാല്‍ വിലയും ഉയര്‍ന്നുതുടങ്ങി. ഒരാഴ്‌ചയ്‌ക്കുള്ളില്‍ 10 രൂപ വര്‍ധിച്ച്‌ 120 രൂപയ്‌ക്കാണ്‌ ഇന്നലെ വ്യാപാരം നടന്നത്‌.

 

LEAVE A REPLY

Please enter your comment!
Please enter your name here