Home Crime മോഷ്ടിച്ച പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിനും മെഡിക്കല്‍ ക്യാമ്പുകള്‍ക്കും ഉപയോഗിക്കും ; ഇവനാണ് മനസ്സലിവുള്ള തസ്‌ക്കരന്‍...

മോഷ്ടിച്ച പണം പാവപ്പെട്ട പെണ്‍കുട്ടികളുടെ സമൂഹവിവാഹത്തിനും മെഡിക്കല്‍ ക്യാമ്പുകള്‍ക്കും ഉപയോഗിക്കും ; ഇവനാണ് മനസ്സലിവുള്ള തസ്‌ക്കരന്‍ ; ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലും മോഷണം നടത്തിയതും ഈ തസ്‌ക്കര വീരന്‍ തന്നെ ; ഇവനാണ് ബീഹാര്‍ റോബിന്‍ഹുഡ് ഇര്‍ഫാന്‍

ഭീമ ജ്വല്ലറി ഉടമ ഡോ.ബി.ഗോവിന്ദന്റെ വീട്ടില്‍ അടുത്തിടെ മോഷണം നടത്തിയത് കുപ്രസിദ്ധ തസ്‌ക്കരവീരന്‍ ബിഹാര്‍ റോബിന്‍ഹുഡെന്ന നിഗമനത്തിലെത്തി പോലീസ്. ബീഹാര്‍ പോലീസിനെ ഇക്കാര്യം കേസന്വേഷിക്കുന്ന പ്രത്യേക സംഘം അറിയിച്ചു. വിവിധ മോഷണക്കേസുകളില്‍മേല്‍ ഡല്‍ഹി പൊലീസ് പിടികൂടുമ്പോള്‍ ഇയാളെക്കുറിച്ച് വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു. ഈ വിവരങ്ങളാണ് ഇയാളെ തിരിച്ചറിയാന്‍ കേരള പോലീസിനെ സഹായമായത്.

കൈയില്‍ കുത്തിയ പച്ചയില്‍ കാണുന്ന സ്ത്രീ റോബിന്‍ഹുഡെന്ന് അറിയപ്പെടുന്ന ഇര്‍ഫാന്റെ കാമുകി പൂജയുടേതാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. മോഷ്ടിക്കുന്ന പണത്തിന്റെ ഒരു വിഹിതം പാവപ്പെട്ട വീട്ടിലെ വിവാഹത്തിനായി ചെലവഴിക്കുന്നതാണ് ഇയാളുടെ പ്രധാന ഹോബി. ബാക്കി തുക അടിച്ചുപൊളിച്ച് തീര്‍ക്കും. പബ്ബുകളിലും ആഢംബര ഹോട്ടലുകളിലും നിത്യസന്ദര്‍ശകനാണ് പുള്ളി. ആഡംബര ജീവിതം നടത്തുന്നതിനാണ് ഇര്‍ഫാന്‍ കവര്‍ച്ച നടത്തി വന്നത്്. പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഉടന്‍ പുറപ്പെടുവിക്കുമെന്ന് കേരള പോലീസ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച ഭീമ ജ്വല്ലറി ഉടമയ ഡോ.ബി .ഗോവിന്ദന്റെ വീട്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപയുടെ സ്വര്‍ണവും രണ്ടര ലക്ഷം രൂപയുടെ വജ്രവും 60,000 രൂപയും ഇയാള്‍ മോഷ്ടിച്ചിരുന്നു. സി സി ടി വി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം പതിഞ്ഞെങ്കിലും ഇയാളെക്കുറിച്ച് ഒരു സൂചനയും പൊലീസിന് ലഭിച്ചിരുന്നില്ല. മറ്റ് സംസ്ഥാനങ്ങളിലെ പൊലീസുമായി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിനിടെയാണ് ആന്ധ്രാപ്രദേശ് പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞത്. റോബിന്‍ഹുഡ് ഇര്‍ഫാനെ പിടികൂടാന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് പോലീസ് .

LEAVE A REPLY

Please enter your comment!
Please enter your name here