പൃഥ്വിരാജ് നായകനായി എത്തിയ അനന്തഭദ്രം സിനിമയിലെ ഭാമയെ ഓര്‍മയില്ലേ. ഹിന്ദി, തമിഴ്, ബംഗാള്‍ തുടങ്ങിയ ഭാഷകളിലെ നിരവധി സിനിമകളില്‍ അഭിനയിച്ച റീയാസെന്. നാല്പതുകളിലും യൗവനം നിലനിര്‍ത്തുന്നതില്‍ വിജയം കൈവരിച്ച അഭിനേത്രി ആണിവര്‍. അതും ‘കട്ട’ ഗ്ലാമറസ്ലുക്കില്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പുതിയ ചിത്രങ്ങള്‍ ഒക്കെ പങ്ക് വയ്ക്കാറുണ്ട്.
ബാലതാരമായാണ് റിയാ സെന്‍ സിനിമയിലെത്തുന്നത്. തമിഴ് സിനിമയിലൂടെയാണ് നായികയായി തുടങ്ങുന്നത്. മണിരത്നം നിര്‍മിച്ച് ഭാരതിരാജ സംവിധാനം ചെയ്ത താജ്മഹല്‍ എന്ന സിനിമ ആയിരുന്നു അത്. 1999ല്‍ ആണ് സിനിമ പുറത്ത് വന്നത്. വെബ് സീരീസുകളിലും റിയ അഭിനയിച്ചിട്ടുണ്ട്. താരകുടുംബമാണ് റിമയുടേത്. അമ്മ മൂണ്‍ മൂണ്‍ സെന്‍ പ്രശസ്തയായ അഭിനേത്രിയാണ്. മലയാളികള്‍ക്കും ഇവരെ പരിചയമുണ്ട്. പി.ജി. വിശ്വംഭരന് സംവിധാനം ചെയ്ത അവള് കാത്തിരുന്നു അവനും എന്ന മമ്മുട്ടി ചിത്രത്തിലെ നായികയായിരുന്നു മൂണ്‍ മൂണ്‍ സെന്‍. റീമയുടെ സഹോദരിയും മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. പി.ടി.കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്ത വീരപുത്രന് എന്ന സിനിമയില്‍ നരെയ്ന്റെ നായികയായ റൈമ സെന്‍ ആണ് റിയയുടെ സഹോദരി. ത്രിപുര രാജകുടുംബത്തിലെ അംഗമായ ഭരത് ദേവ് വര്‍മയാണ് പിതാവ്. ശിവം തിവേരിയാണ് ഭര്‍ത്താവ്.