Home Cinema കടകള്‍, സിനിമാ ഷൂട്ടിംഗ്, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇളവ്

കടകള്‍, സിനിമാ ഷൂട്ടിംഗ്, ആരാധനാലയങ്ങള്‍ എന്നിവയ്ക്ക് ഇളവ്

 

ലോക്ഡൗണില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ളവ തുറക്കുന്നതിന് ആണ് ഇളവുകള്‍. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും അതേ സമയം, എല്ലാം പ്രവര്‍ത്തിക്കേണ്ടത്. ആരാധനാലയങ്ങളില്‍ വിശേഷ ദിവസങ്ങളില്‍ നാല്‍പത് പേരെ പരമാവധി അനുവദിക്കും. ഇവര്‍ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം.

എ, ബി കാറ്റഗറി പ്രദേശങ്ങളില്‍ കടകള്‍ തുറക്കാന്‍ അനുമതിയുള്ള സമയങ്ങളില്‍ ബ്യൂട്ടിപാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍ എന്നിവയ്ക്കും പ്രവര്‍ത്തിക്കാം. ജീവനക്കാര്‍ ഒരു ഡോസ് എങ്കിലും വാക്‌സിന്‍ എടുത്തിരിക്കണം എന്നതാണ് നിബന്ധന. സീരിയല്‍, സിനിമാ ഷൂട്ടിംഗും എ, ബി കാറ്റഗറിയില്‍ അനുവദിക്കും. കടുത്ത നിയന്ത്രണങ്ങളോടെയാകും അനുമതി ലഭിക്കും. ഒരു ഡോസെങ്കിലും വാക്‌സിന്‍ നിര്‍ബന്ധമാണ്. ഇലക്ട്രോണിക് ഷോപ്പുകള്‍, വീട്ടുപകരണ ഷോപ്പുകള്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാത്രി എട്ട് മണി വരെ തുറക്കാം.

ഡി വിഭാഗത്തില്‍ തിങ്കളാഴ്ച കടകള്‍ തുറക്കാം. നിയന്ത്രണങ്ങള്‍ക്ക് വിധേയമായാകും കടകള്‍ തുറക്കാന്‍ അനുമതി ഉണ്ടാകുക. സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം അനുസരിച്ച് എല്ലാ നിയന്ത്രണങ്ങളും എടുത്ത് കളയാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here