Home KERALA നിയന്ത്രണങ്ങള്‍ തുടങ്ങി, ലോക്ഡൗണില്‍ തീരുമാനം വെള്ളിയാഴ്ച

നിയന്ത്രണങ്ങള്‍ തുടങ്ങി, ലോക്ഡൗണില്‍ തീരുമാനം വെള്ളിയാഴ്ച

കേരളത്തില്‍ മിനിലോക്ഡൗണ്‍ നിലവില്‍ വന്നു. ഞായറാഴ്ച വരെയാണ് കര്‍ശനമായ നിയന്ത്രണങ്ങള്‍ ഉണ്ടാകുക. സംസ്ഥാനത്ത് അടുത്ത പത്ത് ദിവസത്തില്‍ രോഗികളുടെ എണ്ണം ഇരട്ടിയാകുമെന്ന റി്‌പ്പോര്‍ട്ടും വരുന്നുണ്ട്. അതീവ ജാഗ്രത വേണമെന്ന് സംസ്ഥാനത്തിന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി. സമ്പൂര്‍ണ ലോക്ഡൗണ്‍ വേണോയെന്ന കാര്യത്തില്‍ വെള്ളിയാഴ്ച തീരുമാനം ഉണ്ടാകും എന്നാണറിയുന്നത്.
ചൊവ്വാഴ്ച മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശവും ഉണ്ട്. സംസ്ഥാനത്തെ എല്ലാ കേന്ദ്ര, സംസ്ഥാന ഓഫീസുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാരുടെ എണ്ണം 25 ശതമാനമാക്കി കുറച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. വര്‍ക്ക് ഫ്രെം ഹോം ആകണം പരമാവധി ജീവനക്കാര്‍ ചെയ്യേണ്ടത്. അത്യാവശ്യത്തിനല്ലാതെ ആളുകള്‍ നിരത്തിലിറങ്ങരുത്. പൊലീസിന്റെ നിരീക്ഷണം സംസ്ഥാനത്തുടനീളം ഉണ്ടാകും. ഉത്തരവ് ലംഘിച്ചാല്‍ കേസെടുക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഭിന്നശേഷിക്കാര്‍ക്ക് ഓഫീസുകളില്‍ എത്തേണ്ട. അവശ് സേവനങ്ങളുടെ പട്ടികയില്‍ ഉള്ള സ്ഥാപനങ്ങളുടെ ജീവനക്കാര്‍ തിരിച്ചറിയല്‍ രേഖ കാണിക്കണം. ഐടി സ്ഥാപനങ്ങളിലും അത്യാവശ്യ ജീവനക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളു. ബാങ്കുകള്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പ്രവര്‍ത്തിക്കും.
യാത്ര അനുമതിയുള്ളവ- ( യാത്രാ രേഖ കരുതണം)
*വിമാനയാത്ര
*ദീര്‍ഘദൂര ബസ് ( നിന്ന് യാത്ര അരുത്)
* ട്രെയിന്‍
അനുമതിയുള്ള മറ്റുള്ളവ
* ആശുപത്രി
* ഫാര്‍മസി
* റേഷന്‍കട
* ഹോട്ടല്‍
* പെട്രോള്‍ പമ്പ്
* വര്‍ക് ഷോപ്പ്
അനുമതിയില്ലാത്തവ
* മാളുകള്‍
* തീയേറ്റര്‍ ( സിനിമ, സീരിയല്‍ ചിത്രീകരണവും പാടില്ല)
* ടെക്‌സ്റ്റൈല്‍സ്
* ജ്വല്ലറി
* ബാര്‍ബര്‍ ഷോപ്പ്
* ബ്യൂട്ടിപാര്‍ലറുകളും സലൂണുകളും

LEAVE A REPLY

Please enter your comment!
Please enter your name here