Home KERALA ലോക്ക്ഡൗണ്‍; പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരും; അതിനുശേഷം ഇളവുകള്‍;...

ലോക്ക്ഡൗണ്‍; പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ 24 വരെ നിയന്ത്രണങ്ങള്‍ തുടരും; അതിനുശേഷം ഇളവുകള്‍; സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴികാനുള്ള സൗകര്യവും ഒരുക്കണം;മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് 19 കേസുകള്‍ താരതമ്യേനെ കുറവുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളെ പ്രത്യേക മേഖലയായി കണക്കാക്കി നിയന്ത്രണങ്ങള്‍ തുടരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വീടിന് പുറത്തിറങ്ങുന്നവരെല്ലാം മാസ്‌ക് ധരിച്ചിരിക്കണം. എല്ലാ സ്ഥലത്തും സാനിറ്റൈസറും കൈ കഴികാനുള്ള സൗകര്യവും ഒരുക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.

പത്തനംതിട്ടയില്‍ ആറും എറണാകുളം ജില്ലയില്‍ മൂന്നും കൊല്ലത്ത് അഞ്ചും കോവിഡ് 19 കേസുകളാണുള്ളത്. ഹോട്ട് സ്പോട്ടുകളായി കേന്ദ്രം കണ്ടെത്തിയിട്ടുള്ള പത്തനംതിട്ട, എറണാകുളും ജില്ലകള്‍ ഈ മേഖലയിലാണ് ഉള്‍പ്പെടുന്നത്.

ഈ ജില്ലകളില്‍ ഏപ്രില്‍ 24 വരെ കടുത്ത നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ തുടരും. ഈ ജില്ലകളി െഹോട്ട് സ്പോട്ടുകളായ പ്രദേശങ്ങള്‍ പ്രത്യേകം കണ്ടെത്തി അടച്ചിടും. ഏപ്രില്‍ 24 നുശേഷം അപ്പോഴത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി സാഹചര്യത്തിനനുസരിച്ച് ചില ഇളവുകള്‍ അനുവദിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here