Home Cinema മോഹൻലാൽ ചിത്രം ‘ബറോസി’ൽ’ നിന്നും പൃഥ്വിരാജ് പിന്മാറിയോ ?

മോഹൻലാൽ ചിത്രം ‘ബറോസി’ൽ’ നിന്നും പൃഥ്വിരാജ് പിന്മാറിയോ ?

മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയിൽ പ്രഖ്യാപന സമയം മുതൽ ഏറെ ശ്രദ്ധേടിയ ചിത്രമാണ് ‘ബറോസ്‘.വലിയൊരു താര നിര തന്നെയാണ് ചിത്രത്തിലുണ്ടായിരുന്നത്. എന്നാലിപ്പോൾ പൃഥ്വിരാജ് ചിത്രത്തിൽ നിന്നും പിന്മാറിയെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തു വരുന്നത്.അതേസമയം, ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.

ചിത്രത്തിലെ പ്രധാന കഥാപാത്രമായ പെൺകുട്ടിയുടെ ലുക്ക് മാറിയതോടെയാണ് ചിത്രം വീണ്ടും ഷൂട്ട് ചെയ്യാൻ തീരുമാനിച്ചത്. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ അഭിനയിച്ചു കൊണ്ടിരിക്കുകയാണ് പൃഥ്വിരാജ് . ശേഷം ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കുമെന്നുമാണ് വിവരം. ശാരീരികമായ മാറ്റങ്ങള്‍ വേണ്ടി വരുന്ന ചിത്രമായതിനാല്‍ ആടുജീവിതത്തിനായി കൂടുതല്‍ സമയം മാറ്റിവെക്കേണ്ടി വരും.

LEAVE A REPLY

Please enter your comment!
Please enter your name here