ജനങ്ങള്‍ക്ക് ശല്യമായി റോഡരുകില്‍ സ്ഥാപിച്ച പരസ്യബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ നീക്കത്തില്‍ അതൃപ്തരായി കോഴിക്കോട് സിപിഎം ജില്ലാ നേതൃത്വം. നേതാക്കളില്‍ അടുപ്പമുള്ളവരാണ് നഗരപരിധിയില്‍ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഓവുചാല്‍ നിര്‍മാണത്തിന് തടസ്സമുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം പൊളിച്ചു മാറ്റി. ഈ നീക്കം ബസ് കാത്തിരിപ്പ് കേന്ദ്രങ്ങള്‍ നിര്‍മിച്ച പരസ്യകമ്പനിയെയും അതു വഴി അടുപ്പക്കാരായ നേതാക്കളെയും ചൊടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്.
മന്ത്രിയുടെ നടപടി കോര്‍പ്പറേഷന്റെ അധികാര പരിധിയില്‍ ഉള്ള കൈകടത്തലാണെന്ന് സിപിഎം ജില്ലാ നേതൃത്വം ആരോപിക്കുന്നത്. വിഷയം സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയും കോര്പ്പറേഷന് കൗണ്‍സിലും ചര്‍ച്ച ചെയ്യും.