Home KERALA പത്ത് ജില്ലകളില്‍ ഓറഞ്ച് സോണ്‍, റെഡ് സോണില്‍ കര്‍ശന നിയന്ത്രണം; ജില്ലകലിലെ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും

പത്ത് ജില്ലകളില്‍ ഓറഞ്ച് സോണ്‍, റെഡ് സോണില്‍ കര്‍ശന നിയന്ത്രണം; ജില്ലകലിലെ ഹോട്ട്‌സ്‌പോട്ടുകള്‍ അടച്ചിടും

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ജില്ലകള്‍ കൂടി കൊവിഡ് ഓറഞ്ച് സോണിന്റെ പട്ടികയിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് കൊവിഡ് സ്ഥിരീകരിച്ച ഇടുക്കി, കോട്ടയം ജില്ലകളാണ് ഓറഞ്ച് സോണിലേക്ക് മാറ്റുക. ഇരു ജില്ലകളും നേരത്തെ ?ഗ്രീന്‍ സോണിലായിരുന്നു. ഇതോടെ കേരളത്തിലെ 10 ജില്ലകള്‍ ഓറഞ്ച് സോണ്‍ പട്ടികയിലാകും. അതേസമയം കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകള്‍ റെഡ് സോണില്‍ തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റെഡ് സോണായ കണ്ണൂരില്‍ 2592 ഉം, കാസര്‍കോട് 3126 ഉം കോഴിക്കോട് 2770 ഉം മലപ്പുറത്ത് 2465 ഉം പേരും നിരീക്ഷണത്തിലുണ്ട്. മറ്റ് ജില്ലകള്‍ ഓറഞ്ച് സോണിലാവും. റെഡ് സോണായി കണക്കാക്കുന്ന നാല് ജില്ലകളിലും നിലവില്‍ ഉള്ളത് പോലെ കര്‍ശന നിയന്ത്രണങ്ങള്‍ തുടരും. നേരത്തെ പോസിറ്റീവ് കേസില്ലാതിരുന്നതിനാല്‍ കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇളവ് നല്‍കിയിരുന്നു. ഇന്ന് ഈ രണ്ട് ജില്ലകളിലും പോസിറ്റീവ് കേസുകള്‍ വന്നതിനാല്‍ ഇവയെ ഗ്രീന്‍ സോണില്‍ നിന്ന് ഓറഞ്ചിലേക്ക് മാറ്റുന്നുമെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഓറഞ്ച് സോണിലെ ഹോട്‌സ്‌പോട്ടുകള്‍ അടച്ചിടും. ഓറഞ്ച് മേഖലയിലെ ജില്ലകളില്‍ ഹോട്ട്‌സ്‌പോട്ടുകളായ പഞ്ചായത്തുകളെ ഒരു യൂണിറ്റായി എടുക്കും. ഇവ അടച്ചിടും. മുനിസിപ്പല്‍ അതിര്‍ത്തിയില്‍ വാര്‍ഡുകളാണ് യൂണിറ്റ്. കോര്‍പ്പറേഷനുകളില്‍ ഡിവിഷനുകളാണ് യൂണിറ്റ്. ആ വാര്‍ഡുകളും ഡിവിഷനുകളുമാണ് മുനിസിപ്പല്‍, കോര്‍പ്പറേഷന്‍ അതിര്‍ത്തികളില്‍ അടച്ചിടും. തദ്ദേശഭരണസ്ഥാപനങ്ങളില്‍ ഏതൊക്കെ പ്രദേശം ഹോട്‌സ്‌പോട്ടുകളാണെന്ന് ജില്ലാ ഭരണകൂടങ്ങള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്ത

LEAVE A REPLY

Please enter your comment!
Please enter your name here