Home KERALA പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നാളെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അറബിക്കടലില്‍ ഇന്ന് രാവിലെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെട്ടിരുന്നു. ഇത് നാളെയോടെ ചുഴലിക്കാറ്റാനാണ് സാധ്യത. ചുഴലിക്കാറ്റായാല്‍ കേരള തീരത്തോട് അടുത്താകും സഞ്ചാരപഥം. മുന്നൊരുക്കങ്ങള്‍ നടത്താന്‍ ജില്ലാ ഭരണകൂടത്തിന് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ലക്ഷദ്വീപിനോട് അടുത്താണ് സഞ്ചാരപാത. ലക്ഷദ്വീപില്‍ നാളെയും മറ്റെന്നാളും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റെന്നാള്‍ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് ഉണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍കോട് ജില്ലകളില്‍ ആണ് മറ്റെന്നാള്‍ റെഡ് അലര്‍ട്ട് ഉള്ളത്.

ന്യൂനമര്‍ദ്ദം ഞായറാഴ്ച വരെ സംസ്ഥാനത്ത് കനത്തമഴയ്ക്കും കാറ്റിനും ഇടയാക്കും. തീരങ്ങളില്‍ കടല്‍ക്ഷോഭം ഇപ്പോള്‍ തന്നെ ശക്തമാണ്. തിരുവനന്തപുരത്ത് പൂവാര്‍, പൊഴിയൂര്‍ തീരങ്ങളില്‍ നിരവധി വീടുകള്‍ തകര്‍ന്നു. ഇവരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here