Home KERALA മൂഴിയാര്‍ ഡാമിലും കല്ലാര്‍കുട്ടി ഡാമിലും റെഡ് അലര്‍ട്ട്

മൂഴിയാര്‍ ഡാമിലും കല്ലാര്‍കുട്ടി ഡാമിലും റെഡ് അലര്‍ട്ട്

തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ തുടരുന്നു. ഇടുക്കിയിലെ കല്ലാര്‍കുട്ടി ഡാമിലും പത്തനംതിട്ട മൂഴിയാര്‍ ഡാമിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു.

11 ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് നിലവില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രഖ്യാപിച്ചത്. മലപ്പുറം, വയനാട്, കാസര്‍കോട് എന്നീ ജില്ലകള്‍ ഒഴികെയുള്ള ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായാണ് മുന്നറിയിപ്പ് ഉള്ളത്. ഇവിടങ്ങളില്‍ ജാഗ്രതാ നിര്‍ദ്ദേശവും നിലവില്‍ വന്നു.

LEAVE A REPLY

Please enter your comment!
Please enter your name here