കേരളത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് വഴിയുള്ള വില്പനയില് ഓണക്കാലത്ത് ഇത്തവണ റെക്കോഡ് വ്യാപാരം. 150 കോടി രൂപയുടെ വില്പന നടന്നു എന്നാണ് കണക്കുകള്‍. ഓണ വിപണികള്‍, ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഒന്നാം ഓണം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പന നടന്നു.
60 കോടിയുടെ വിദേശ മദ്യവില്പനയാണ്
മദ്യ ഷോപ്പുകള്‍ വഴി നടന്നത്. 36 കോടിയുടെ വില്‍പ്പനയായിരുന്നു കഴിഞ്ഞ വര്‍ഷം നടന്നത്. സംസ്ഥാന സഹകരണ വകുപ്പ് മുഖേന കണ്‍സ്യൂമര്‍ ഫെഡിന്റെ നേതൃത്വത്തില്‍ 2000 ഓണ വിപണികള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിച്ചു. പതിമൂന്നിനം സാധനങ്ങള്‍ അമ്പത് ശതമാനം വിലക്കുറവില്‍ ത്രിവേണി സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ നല്‍കിയിരുന്നു. ഇതിലൂടെ 45 കോടി രൂപ സമാഹരിച്ചു. മറ്റ് സാധനങ്ങളുടെ വില്പന 45 കോടി രൂപയ്ക്ക് നടന്നു. മാര്‍ക്കറ്റില്‍ 225 രൂപ വിലയുള്ള വെളിച്ചെണ്ണ 92 രൂപയ്ക്കും 42 രൂപ വിലയുള്ള പഞ്ചസാര 22 രൂപയ്ക്കും 35 രൂപ വില അരി 25 രൂപയ്ക്കുമാണ് സര്‍ക്കാര്‍ സബ്സിഡിയോടെ കണ്‍സ്യൂമര്‍ ഫെഡ് വിറ്റത്.
കണ്‍സ്യൂമര്‍ ഫെഡിന്റെ 39 വിദേശമദ്യ ശാലകളില്‍ ഒന്നാം ഓണദിവസം തൃശ്ശൂര്‍ കുന്നംകുളത്തെ വിദേശമദ്യഷോപ്പില്‍ അറുപത് ലക്ഷം രൂപയുടെ വില്പന നടന്നു.
58 ലക്ഷം രൂപയുടെ വില്‍പ്പനയുമായി ഞാറക്കലിലെ ഷോപ്പും 56 ലക്ഷം രൂപയുടെ വില്‍പ്പനയായി കോഴിക്കോട്ടെ ഷോപ്പും രണ്ടും മൂന്നും സ്ഥാനത്തുണ്ട്.