Home Top News സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരം; റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു, സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന്...

സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരം; റിവേഴ്സ് റിപ്പോ നിരക്ക് കുറച്ചു, സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട്: ആര്‍.ബി.ഐ; ലോക്ഡൗണിനു ശേഷം ആര്‍.ബി.ഐയുടെ രണ്ടാമത്തെ പ്രഖ്യാപനം; മൂന്നാംഘട്ട പ്രഖ്യാപനം ഉടന്‍

ന്യുഡല്‍ഹി: കൊവിഡ് 19ന്റെ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് പണലഭ്യത ഉറപ്പുവരുത്തുന്നതിന് നടപടികളുമായി റിസര്‍വ് ബാങ്ക്. പശ്ചാത്തലത്തില്‍ രാജ്യത്തെ സാമ്പത്തിക മേഖലയില്‍ സ്ഥിതി ഗുരുതരമാണെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശാക്തികാന്ത് ദാസ്. സേവന മേഖലയില്‍ ഇടിവുണ്ടായി.അടിയന്തര നടപടിയെടുക്കേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. ബാങ്കിംഗ്, ധനകാര്യ മേഖല മേഖല മെച്ചപ്പെട്ട പ്രവര്‍ത്തനം നടത്തി. 91% എ.ടി.എമ്മുകളും പ്രവര്‍ത്തിച്ചു. ഇന്റര്‍നെറ്റ്, മൊബൈല്‍ ബാങ്കിംഗ് സേവനങ്ങളില്‍ ഇടിവില്ല.

ബാങ്കുകളില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കണമെന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യമാണ് ആര്‍.ബി.ഐ ഇത്തവണ പരിഗണിച്ചിരിക്കുന്നത്. 2020 സെപ്തംബര്‍ 30 വരെയാണ് ആര്‍.ബി.ഐ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ലോക്ഡൗണിനു ശേഷം ആര്‍.ബി.ഐയുടെ രണ്ടാമത്തെ പ്രഖ്യാപനമാണ് ഇന്നുണ്ടായത്.കൊവിഡ് സാഹചര്യം ആര്‍.ബി.ഐ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. 1.9% വളര്‍ച്ച നിലനിര്‍ത്തുമെന്നാണ് ഐ.എം.എഫിന്റെ റിപ്പോര്‍ട്ട്. ജി20 രാജ്യങ്ങളിലെ ഏറ്റവും ഉയര്‍ന്ന സമ്പദ് വ്യവസ്ഥയായിരിക്കും ഇന്ത്യയുടെത്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ 7.4% വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രതീക്ഷ.

രാജ്യത്തിന്റെ വിദേശനാണ്യ ശേഖരം ഭദ്രമാണ്. വായ്പാ വിതരണത്തില്‍ തടസ്സമില്ല. 2020ല്‍ ആഗോള സമ്പദ് വ്യവസ്ഥ ‘ഗ്രേറ്റ് ഡിപ്രഷന്‍’ കാലത്തെക്കാള്‍ മോശമായ നിലയില്‍ എത്തുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തല്‍. പ്രതിസന്ധിക്ക് ശേഷം ഇന്ത്യ തിരിച്ചുവരുമെന്നും ഗവര്‍ണര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ഇന്‍ഡസ്ട്രിയല്‍ ഔട്ട്പുട്ട് ഏഴു മാസത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. കൊവിഡ് 19 ന്റെ സ്വാധീനം ഫെബ്രുവരിയിലെ ഐഐപി ഡാറ്റയെ ബാധിച്ചിട്ടില്ല. എന്നാല്‍ മാര്‍ച്ചില്‍ വാഹന വിപണി ഇടിഞ്ഞു. നിര്‍മ്മാണവും വില്‍പ്പനയും കുത്തനെ ഇടിഞ്ഞു. വൈദ്യുതി ഉപഭോവും താഴ്ന്നു. മാര്‍ച്ചിലെ കയറ്റുമതി 34.6% ആണ്. 2008-09ലെ പ്രതിസന്ധിയേക്കാള്‍ രൂക്ഷമാണിത്.

കൊവിഡ് 19 ചെറുകിട, ഇടത്തരം, കോര്‍പറേറ്റ് സ്ഥാപനങ്ങളെ ദോഷമായി ബാധിച്ചു. പ്രത്യേകിച്ച് അവയുടെ ലിക്വിഡിറ്റിയില്‍. റിസര്‍വ് ബാങ്കിന്‍െ്റ നടപടിയെ തുടര്‍ന്ന് ബാങ്കിംഗ് മേഖലയില്‍ സര്‍പ്ലസ് ലിക്വിഡിറ്റി ഉയര്‍ന്നു.

ആര്‍.ബി.ഐ ലക്ഷ്യമിടുന്നത്:-പണലഭ്യത ഉറപ്പാക്കുക., ബാങ്കുകളുടെ വായ്പാ സൗകര്യം ഉറപ്പാക്കുക, സാമ്പത്തിക സമ്മര്‍ദ്ദം ഒഴിവാക്കുക, സുഗമമായ വിപണി എന്നിവയാണ്.

ആര്‍.ബി.ഐ സ്വീകരിക്കുന്ന നടപടികള്‍:

ചെറുകിട ഇടത്തരം മേഖലയ്ക്ക് സാമ്പത്തിക ഉത്തേജനത്തിന് 50,000 േകാടി രൂപ കൂടി. നബാര്‍ഡ്, എന്‍.എച്ച്ബി, എസ്ഐഡിബിഐ എന്നിവയ്ക്ക് 50,000 കോടി എത്തും. കൃഷി, ഭവന നിര്‍മ്മാണ, വ്യവസായ മേഖലകളില്‍ ഈ പണം ബാങ്കുകള്‍ക്ക് വിനിയോഗിക്കാം. ബാങ്കുകള്‍ക്ക് വായ്പ വിതരണത്തിന് കുടുതല്‍ പണലഭ്യത ഉറപ്പാക്കും. പ്രതിസന്ധി നേരിടുന്ന വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ബാങ്കിനെ സമീപിക്കാം.

സംസ്ഥാനങ്ങളുടെ കൊവിഡ് പ്രതിരോധത്തിന് 60% അധിക ഫണ്ട്.
റിവേഴ്സ് റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ച് 4%ല്‍ നിന്നും 3.75% ആക്കി. റിപ്പോ നിരക്കില്‍ മാറ്റമില്ല.

ലോക്ഡൗണ്‍ കാലത്തുടനീളം സാമ്പത്തിക ഇടപെടല്‍ നടത്തും. നിലവില്‍ മോറട്ടോറിയം പ്രഖ്യാപിച്ചിരിക്കുന്ന വായ്പകള്‍ക്ക് 90 ദിവസത്തെ എന്‍പിഎ മാനദണ്ഡങ്ങള്‍ ബാധകമായിരിക്കില്ല.

LEAVE A REPLY

Please enter your comment!
Please enter your name here