Home KERALA കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേര്‍ പിടിയില്‍

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായി; നാല് പേര്‍ പിടിയില്‍

കോഴിക്കോട്: കുറ്റ്യാടിയില്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. സംഭവത്തില്‍ നാല് പേര്‍ പിടിയിലായി. കായക്കൊടി സ്വദേശികളായ മൂന്നു പേരും കുറ്റ്യാടി സ്വദേശിയുമാണ് പിടിയിലായത്. പ്രതികളെ നാദാപുരം എ.എസ്.പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്.

ഈ മാസം മൂന്നിനാണ് കേസിനാസപ്ദമായ സംഭവം നടക്കുന്നത് ഇന്നലെയാണ് പെണ്‍കുട്ടി മാതാപിതാക്കള്‍ക്കൊപ്പമെത്തി പോലീസിന് പരാതി നല്‍കിയത്.

കുറ്റ്യാടിക്ക് അടുത്തുള്ള ജാനകികാട്ടില്‍ കൊണ്ടുപോയാണ് പീഡനമെന്ന് പെണ്‍കുട്ടി പറയുന്നു. കാമുകന്‍ പ്രണയം നടിച്ച് പാര്‍ക്കില്‍ കൊണ്ടുപോയി. പിന്നീടാണ് പീഡനം നടന്നത്. പിന്നാലെയെത്തിയ കാമുകന്റെ സുഹൃത്തുക്കളും പീഡിപ്പിച്ചുവെന്നും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here