Home Police അടൂര്‍ സ്വദേശിനിയെ കുവൈറ്റില്‍ പീഡിപ്പിച്ചു; പീഡന കേസിലെ പ്രധാന പ്രതി 5 വര്‍ഷത്തിന് ശേഷം...

അടൂര്‍ സ്വദേശിനിയെ കുവൈറ്റില്‍ പീഡിപ്പിച്ചു; പീഡന കേസിലെ പ്രധാന പ്രതി 5 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍;അറസ്റ്റ് ഇന്റര്‍പോളിന്റെ സഹായത്തോടെ; പീഡനം രണ്ടാഴ്ചക്കാലം ഫ്‌ളാറ്റില്‍ താമസിപ്പിച്ചു

പത്തനംതിട്ട:ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കുവൈറ്റില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രധാന പ്രതിയെ അഞ്ച് വര്‍ഷത്തിന് ശേഷം ഇന്റര്‍പോളിന്റെ സഹായത്തോടെ അടൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി നാലു കുളത്തിങ്കല്‍ ഹൗസില്‍ നവാസ് എന്നു വിളിക്കുന്ന ബിജുമോന്‍ (48) ആണ് അറസ്റ്റിലായത്.തിങ്കളാഴ്ച രാത്രി 12 മണിയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ ഇയാളെ എയര്‍പോര്‍ട്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞുവച്ച് അടൂര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സിഐ യു ബിജു, എസ്‌ഐ ശ്രീകുമാര്‍,സിവില്‍ പൊലീസ് ഓഫീസര്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തിലെത്തി അറസ്റ്റ് ചെയ്തു.
അടൂര്‍ സ്വദേശിനിയായ 37കാരി യുവതിയെ തിരുവല്ല കവിയൂരിലുള്ള ഭാരത് ട്രാവല്‍ ഏജന്‍സി വഴി വീട്ടുജോലിക്കായി കുവൈറ്റില്‍ കൊണ്ടുപോയി രണ്ടാഴ്ചക്കാലം ഫ്‌ളാറ്റില്‍ താമസിപ്പിച്ചു പീഡിപ്പിക്കുകയായിരുന്നു. യുവതി നാട്ടില്‍ വിവരം അറിയിച്ചതിനെ വീട്ടുകാര്‍ ടിക്കറ്റ് അയച്ചുകൊടുത്ത് നാട്ടില്‍ എത്തിച്ചു.ഇതിന് ശേഷം കുവൈറ്റില്‍ കൊണ്ടുപോയതിലുണ്ടായ സാമ്പത്തിക നഷ്ടത്തിന്റെ പേരില്‍ യുവതിയെ നിരന്തരം ഭീഷണിപ്പെടുത്തി. യുവതി അടൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് ട്രാവല്‍ ഉടമ തിരുവല്ല താഴത്ത് പുത്തന്‍കര വീട്ടില്‍ മുരളീധരന്‍ നായര്‍ (60), പറന്തല്‍ പുല്ലുപറമ്പില്‍ പുത്തന്‍വീട്ടില്‍ ജോളി സ്റ്റാന്‍ലി (45) എന്നിവരെ 2014 ആഗസ്ത് 5 ന് അറസ്റ്റ് ചെയ്തു. ജയിലിലായിരുന്ന ഇവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here