പത്തനംതിട്ട:റാന്നി മണ്ഡലം കേരളാ കോണ്‍ഗ്രസ് (എം)ന് ലഭിച്ചേതോടെ സ്ഥാനാര്‍ഥി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് നിയമസഭാ തെരഞ്ഞെടുപ്പിലേക്കു മത്സരിപ്പിക്കാന്‍ തക്ക പ്രശസ്തരായ സ്ഥാര്ഥികളൊന്നും റാന്നി മണ്ഡലത്തില്‍ ഇല്ലെന്നത് അവര്‍ നേരിടുന്ന കനത്ത വെല്ലുവിളിയാകും. മറ്റെവിടെ നിന്നെങ്കിലും എത്തുന്ന സ്ഥാനാര്‍ഥിയാണ് മത്സരിക്കുന്നതെങ്കില്‍ അത് ഇടതു സ്ഥാനാര്‍ഥിയുടെ വിജയ പ്രതീക്ഷ തന്നെ കുറച്ചേക്കും.നിലിവില്‍ മാണി കോണ്ഗ്രസിന്രെ ജില്ലാ പ്രസിഡന്റ് എന്‍.എം രാജുവാണ് ഈ സീറ്റ് നോട്ടമിട്ടിരിക്കുന്നത്. എന്നാല്‍ മണ്ഡലത്തിലെ പ്രബല സഭകള്‍ എല്ലാ തന്നെ ഇദ്ദേഹത്തിന് എതിരാണ്.
കേരളാ കോണ്‍ഗ്രസ് രണ്ടായപ്പോള്‍ മാണി കോണ്‍ഗ്രസില്‍ നിന്ന ജോസഫ് എം.പുതുശ്ശേരിയെ വെട്ടിയാണ് എന്‍.എം രാജു പാര്‍ട്ടിയുടെ ജില്ലാ നേതാവായത്. ഓര്‍ത്തഡേക്സ് സഭയില്‍ സ്വാധീനമുളള പുതുശ്ശേരിയെ വെട്ടി എന്‍.എം രാജു എത്തിയതിനാല്‍ ഓര്‍ത്തഡോക്സ് സഭയുടെ സഹായം രാജുവിന് ലഭിക്കില്ല.
മുന്‍ ജില്ലാ പ്രസഡന്റായ വിക്ടര്‍ ടി തോമസിനെയും ഒതുക്കാന്‍ കാരണം എന്‍.എം രാജുവാണെന്ന വികാരം മാര്‍ത്തോമാ സഭയിലുമുണ്ട്. റാന്നി മണ്ഡലത്തില്‍ നിര്‍ണ്ണായകമാണ് മാര്‍ത്തോമാ വോട്ടുകള്‍.
സിപിഎം എല്‍എഎയായ രാജു ഏബ്രഹാമും രാജുവല്ലെങ്കില് സിപിഎം സ്ഥാനാര്‍ഥി ആകേണ്ട റോഷന് റോയി മാത്യുവും കനാനയ സമുദായഗംങ്ങളാണ്. തങ്ങളുടെ സമുദായഗങ്ങളില് ആര്‍ക്കെങ്കിലും കിട്ടേണ്ടിയിരുന്ന സീറ്റ് നഷ്ടടപ്പെടുത്തിയില് കനാനയ സമുദായത്തിനും എതിര്‍പ്പുണ്ട്.
ഇത്തരത്തില്‍ മാര്ത്തോമോ, ഓര്‍ത്തഡോക്സ്, കനനായ തുടങ്ങിയ മൂന്ന ശക്തമായ സഭകളുടെ എതിര്പ്പാമണ് കേരളാ കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാകേണ്ട എന്‍.എം രാജുവിന് നേരിടേണ്ടിവരുന്നത്. എന്‍.എം രാജുവാടകട്ടെ മണ്ഡലത്തില്‍ നാമമാത്രമായ വോട്ടുകളുളള പെന്തക്കോസ്ത് സഭാംഗവുമാണ്. വ
ിജയസാധ്യത സംബന്ധിച്ച് കേരളാ കോണ്‍ഗ്രസ് എം പാര്‍ട്ടി ചെയര്മാന് ജോസ് കെ. മാണി പലരോടും ആരായുന്നുണ്ട്. ഇത്തരത്തില്‍ ക്രിസ്തീയ സഭകളുടെ എതിര്‍പ്പ് മറികടക്കാന്‍ കോട്ടയത്ത് നിന്ന് സ്റ്റീഫന്‍ ജോര്ജജ്ജിനെ സ്ഥാനാര്‍ഥിയായി ഇറക്കാനും പദ്ധതിയുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലം ഘടകകക്ഷിയായ മാണി കേരളാ കോണ്‍ഗ്രസിനു വിട്ടു നല്‍കാനുള്ള ഇടതുപക്ഷ തീരുമാനം സി.പി.എം-സി.പി.ഐ. അണികള്‍ക്കു സമ്മാനിച്ചത് കടുത്ത നിരാശയാണ്. പ്രത്യക്ഷത്തില്‍ പ്രതിഷേധം അറിയിക്കാന്‍ മുതിരുന്നില്ലെങ്കിലും മിക്ക പ്രാദേശിക നേതാക്കളുടേയും രഹസ്യ അഭിപ്രായ പ്രകടനം നേതൃത്വത്തിന്റെ തീരുമാനം തെറ്റായെന്നു തന്നെയാണ്.
രാജു ഏബ്രഹാമിനു പകരം റോഷന് റോയി മാത്യു റാന്നിയില്‍ മത്സരിക്കുമെന്ന പ്രചാരണം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ തീരുമാനം വന്നത്. അടുത്ത കാലം വരെ യു.ഡി.എഫിന് ഒപ്പമായിരുന്ന മാണി കേരളാ കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം എത്തിയ ശേഷം നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ അത്ര താല്പര്യത്തോടെയല്ലെങ്കിലും പ്രാദേശിക വികാരം കണക്കിലെടുത്ത് മാണി കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ സി.പി.എം-സി.പി.ഐ. പ്രവര്‍ത്തകര്‍ തയാറായിരുന്നു.
പ്രാദേശിക വികസനവും വികാരവും മാത്രം പ്രതിഫലിക്കുമെന്നതിനാലാണ് അന്ന് അത്തരമൊരു സാഹചര്യമുണ്ടായത്.എന്നാല്‍ റാന്നിയിലെ പ്രസിഡന്ര് തെരഞ്ഞെടുപ്പില്‍ ബിജെപി പിന്തുണയോടെ മാണി ചിഹ്നത്തില്‍ മത്സരിച്ചയാള്‍ പഞ്ചായത്ത് പ്രസിഡന്റായതും സിപിഎമ്മനെ വല്ലാതെ പ്രകോപിച്ചിട്ടുണ്ട്്. ബിജെപി പിന്തുണയില്‍ ഭരണം നടത്തുമ്പോഴും ഇവരുടെ രാജി ഇതുവരെയായി മാണി വിഭാഗം ആവശ്യപ്പെട്ടിട്ടുമില്ല.
മുന്‍ എം.എല്‍.എ. പരേതനായ എം.സി. ചെറിയാന്റെ മകനും കെ.പി.സി.സി. സെക്രട്ടറിയുമായ റിങ്കു ചെറിയാനാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി എത്താന്‍ സാധ്യത.കളമറിഞ്ഞ് യുഡി.എഫ്. സ്ഥാനാര്‍ഥിയെ നിശ്ചയിച്ചാല്‍ ദീര്‍ഘകാലത്തെ ഇടവേളയ്ക്കു ശേഷം റാന്നി മണ്ഡലം അവര്‍ക്കു സ്വന്തമാക്കാനാകും. ജില്ലയില്‍ തങ്ങള്‍ക്ക് സീറ്റില്ലാ എന്ന കാരണത്താല്‍ കഴിഞ്ഞ ദിവസം കേരളാ കോണ്‍ഗ്രസ് എം അടിയന്തര സ്റ്റീയറിംഗ് കമ്മിറ്റി ചേരുകയും ജില്ലയില്‍ ഒരു സീറ്റ് വേണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. വിജയസാധ്യതയുളള കോന്നിയോ ആറന്മുളയോ ആവശ്യപ്പെടാനാണ് യോഗത്തില്‍ തീരുമാനിച്ചത്. എന്നാല്‍ അവസാനം ലഭിച്ചത് റാന്നിയാണ്.