Home Top News എല്‍.ഡി.എഫിന് പിന്നാലെ പൗരത്വത്തില്‍ പിടിച്ച് യു.ഡി.എഫും;യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ല; പ്രതിപക്ഷ നേതാവ്...

എല്‍.ഡി.എഫിന് പിന്നാലെ പൗരത്വത്തില്‍ പിടിച്ച് യു.ഡി.എഫും;യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ല; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

 

കോട്ടയം: ഇടതുപക്ഷത്തിന് പിന്നാലെ പൗരത്വ നിയമത്തിനു പ്രാധാന്യം നല്‍കി യുഡിഎഫും പ്രചരണം കൊഴുപ്പിക്കുന്നു.
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ പൗരത്വനിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരായി സമരം ചെയ്തവര്‍ക്കെതിരായ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അത് പിന്‍വലിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഇടതുപക്ഷംന നടത്തുന്ന വടക്കന്‍ മേഖലാ ജാഥയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൗരത്വ നിയമം കേരളത്തില്‍ നടപ്പിലാക്കിലല്ലെന്നു പറഞ്ഞിരുന്നു. രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ നടക്കുന്ന കേരള യാത്രയില്‍ ആദ്യം മുതല്‍ തന്നെ ശബരിമല വിഷയത്തിനായിരുന്നു പ്രാധാന്യം. എന്നാല്‍ സിപിഎംപൗരത്വ നിയമത്തിലുളള നിലപാട് കടുപ്പിച്ചതോടെ യുഡി.എഫും പൗരത്വ നിയമത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.

ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ടും സമാനമായ സമരം നടന്നു. നാമജപഘോഷയാത്ര നടത്തിയവരുടെ പേരില്‍ ആയിരക്കണക്കിന് കേസുകള്‍ നിലവിലുണ്ട്. അതും പിന്‍വലിക്കണം. ഈ രണ്ടുകാര്യങ്ങളും സര്‍ക്കാര്‍ ചെയ്തില്ലെങ്കില്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ കേസുകള്‍ പിന്‍വലിക്കും. ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പിഎസ്സി റാങ്ക് ഹോള്‍ഡേഴസുമായി ചര്‍ച്ചയ്ക്ക് തയ്യാറാകണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. നാട്ടില്‍ നടക്കുന്ന പിന്‍വാതില്‍ നിയമനങ്ങളെല്ലാം സ്ഥിരപ്പെടുത്താന്‍ വേണ്ടിയാണ് താന്‍ മുഖ്യമന്ത്രിയായത് എന്ന നിലയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത് പിന്‍വാതില്‍ നിയമനം നടത്തിയവരെ സ്ഥിരപ്പെടുത്താനാണെന്നും അദ്ദേഹം ആരോപിച്ചു. ഇത് റാങ്ക് ലിസ്റ്റിലുളള തൊഴില്‍രഹിതരോടുളള വെല്ലുവിളിയാണ്. ജനങ്ങളുടെ പ്രശ്നങ്ങള്‍ ഉള്‍ക്കൊളളുന്ന ഫയലുകള്‍ കുന്നുകൂടി കിടക്കുമ്പോഴാണ് പാര്‍ട്ടിക്കാരേയും വേണ്ടപ്പെട്ടവരേയും കൂട്ടമായി സ്ഥിരപ്പെടുത്താനുളള ഫയലുകള്‍ ശരവേഗത്തില്‍ നീങ്ങിയത്. ഇതിനായി ശനിയും ഞായറും സെക്രട്ടറിയേറ്റ് പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ കുറിച്ചും ചെന്നിത്തല പ്രതികരിച്ചു. ‘പ്രധാനമന്ത്രിയെ കണ്ടപ്പോള്‍ മുഖ്യമന്ത്രി കവാത്ത് മറന്നു. ഇംഗ്ലീഷില്‍ പ്രസംഗം തുടങ്ങിയ മുഖ്യമന്ത്രി ബിപിസിഎല്ലിന്റെ സ്വകാര്യവത്കരണത്തെ കുറിച്ച് മലയാളത്തില്‍ പറഞ്ഞു. ഇത് പ്രധാനമന്ത്രിക്ക് മനസ്സിലാകാതിരിക്കാനാണ്.’ ചെന്നിത്തല പറഞ്ഞു.

മാണി സി.കാപ്പന്റെ യുഡിഎഫിലേക്കുളള വരവ് യുഡിഎഫിന് ഗുണം ചെയ്യും. എല്‍ഡിഎഫ് ഒരു മുങ്ങുന്ന കപ്പലാണെന്ന് എല്ലാവര്‍ക്കും അറിയാം. സീറ്റുവിഭജനം ഉള്‍പ്പടെയുളള മറ്റുനടപടികള്‍ ആലോചിച്ച് തീരുമാനിക്കും. കാപ്പന്റെ യുഡിഎഫിലേക്കുളള വരവിനെ കുറിച്ചുളള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് ചെന്നിത്തല പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here