Home KERALA പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തണം; പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

കൊച്ചി: പി.എസ്.സി റാങ്ക് ഹോള്‍ഡേഴ്‌സിനോടുള്ള വഞ്ചനാപരമായ സമീപനം സര്‍ക്കാര്‍ തീരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരള ചരിത്രത്തില്‍ ഒരു സര്‍ക്കാരും നടത്താത്ത പിന്‍വാതില്‍ നിയമനവും കണ്‍സള്‍ട്ടന്‍സി നിയമനവും കരാര്‍ നിയമനവുമാണ് ഈ സര്‍ക്കാര്‍ നടത്തിയത്. കഴിഞ്ഞ വി.എസ് സര്‍ക്കാരിന്റെ കാലത്ത് നിയമിച്ചവരെയാണ് ഇപ്പോള്‍ സ്ഥിരപ്പെടുത്തുന്നത്. രാഷ്ട്രീയ പരിഗണന മാത്രമാണ് മാനദണ്ഡം.

റാങ്ക് ലിസ്റ്റ് പുതിയ തസ്തികകളില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കണം. ഇക്കാര്യത്തില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കാണിച്ചത് മാതൃകാപരമായ നടപടിയാണ്. പ്രൈവറ്റ് ഏജന്‍സി വഴി താത്ക്കാലിക നിയമനം നടത്തിയവരെ പിരിച്ചുവിടണം. അനധികൃത നിയമനം നടത്തുന്ന വകുപ്പ് മേധാവികള്‍ക്കെതിരെ നടപടി സ്വീകരിക്കണം. അവന്‍തുക ദിവസേന പ്രതിഫലം വാങ്ങുന്ന താത്ക്കാലിക ജീവനക്കാരെ പിരിച്ചുവിടണം.

സഹകരണ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട ആന്റണി സര്‍ക്കാര്‍ നടപടി അട്ടിമറിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സഹകരണ മേഖലയില്‍ ലാസ്റ്റ്് ഗ്രേഡ് ഒഴികെയുള്ള തസ്തികകള്‍ ആന്റണി സര്‍ക്കാരാണ് പി.എസ്.സിക്ക് വിട്ടത്. ലാസ്റ്റ് ഗ്രേഡും പി.എസ്.സിക്ക് വിടണമെന്നാണ് തന്റെ നിലപാട്. എങ്കിലെ അഴിമതി കുറയൂ. അത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും ചെന്നിത്തല പറഞ്ഞു.

തൊഴില്‍ രഹിതരായ ചെുറപ്പക്കാരോടുള്ള വഞ്ചനാപരമായ നിലപാട് സര്‍ക്കാര്‍ തിരുത്തണം. എല്ലാ പ്രശ്‌നങ്ങളും രാഷ്ട്രീയമായി മാത്രം സര്‍ക്കാര്‍ കാണരുത്. സമരങ്ങളോട് മോഡി സ്വീകരിക്കുന്ന നിലപാടാണ് പിണറായിയും സ്വീകരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here