Home NATIONAL രമേശ് ചെന്നിത്തല എഐസിസി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ സാധ്യത

രമേശ് ചെന്നിത്തല എഐസിസി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ സാധ്യത

 

രമേശ് ചെന്നിത്തല എഐസിസി വര്‍ക്കിംഗ് പ്രസിഡന്റാകാന്‍ സാധ്യത. സോണിയാ ഗാന്ധിയുടെ ആരോഗ്യ അവസ്ഥ പരിഗണച്ചാണ് നടപടി. നാല് വര്‍ക്കിംഗ് പ്രസിഡന്റുമാരെ നിയമിക്കാന്‍ സാധ്യത ഉള്ളതായാണ് റിപ്പോര്‍ട്ട്. രമേശ് ചെന്നിത്തലയ്ക്ക് പുറമെ സച്ചിന്‍ പൈലറ്റ്, ഗുലാം നബി ആസാദ് എന്നിവര്‍ക്കും സാധ്യതയുണ്ട്.

മുകുള്‍ വാസ്‌നിക്, ഷെല്‍ജ എന്നിവരിലും ഒരാള്‍ വന്നേക്കും. വനിതാ പ്രാതിനിധ്യം കണക്കിലെടുത്താല്‍ ഹരിയാന പിസിസി അധ്യക്ഷ കൂടിയായ ഷെല്‍ജയ്ക്ക് നറുക്ക് വീണേക്കും. അഹമ്മദ് പട്ടേലിന്റെ സ്ഥാനത്ത് കമല്‍നാഥ് വന്നേക്കും. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് ഉടന്‍ നടത്തണമെന്ന ആവശ്യവുമായി മുതിര്‍ന്ന നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തയച്ചിരുന്നു. എന്നാല്‍ ഈ സ്ഥാനത്തേക്ക് എത്തില്ല എന്ന നിലപാടാണ് രാഹുല്‍ ഗാന്ധിക്ക് ഇപ്പോഴും ഉള്ളത്. എഐസിസി നേതൃത്വത്തില്‍ കൂടുതല്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here