Home KERALA ഇ.പി. ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം; നിയമസഭയെന്താ ചന്തയാണോ; രമോശ് ചെന്നിത്തല

ഇ.പി. ജയരാജനെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം; നിയമസഭയെന്താ ചന്തയാണോ; രമോശ് ചെന്നിത്തല

തിരുവനന്തപുരം: സഭയില്‍ കള്ളറാസ്‌കല്‍ പരാമര്‍ശം നടത്തിയ മന്ത്രി ഇ.പി. ജയരാജനെതിരെ സ്പീക്കര്‍ക്ക് പരാതി നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കണം. നിയമസഭയെന്താ ചന്തയാണോയെന്ന് ചെന്നിത്തല ചോദിച്ചു. വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

നികുതി പിരിക്കാതെ ധൂര്‍ത്തും അഴിമതിയും നടത്തുന്ന സര്‍ക്കാരായി എല്‍ഡിഎഫ് ഗവണ്‍മെന്റ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഒരു ഗവണ്‍മെന്റില്‍ നിന്ന് ഇതില്‍ കൂടുതല്‍ പ്രതീക്ഷിക്കേണ്ടതില്ല. സ്വര്‍ണക്കള്ളക്കടത്ത് നടത്തുകയും നികുതി വെട്ടിപ്പ് നടത്തുകയും ചെയ്യുന്ന ആളുകളെ സംരക്ഷിക്കുന്ന നടപടിയാണ് ഈ ഗവണ്‍മെന്റ് കൈക്കൊള്ളുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

നികുതിവരുമാനം വര്‍ധിപ്പിച്ച് ചിലവുചെയ്യുന്നതാണ് മികച്ച രീതി. എന്നാല്‍ നികുതി പിരിക്കാതെ ധൂര്‍ത്തും അഴിമതിയും നടത്തുന്ന സര്‍ക്കാരായി എല്‍ഡിഎഫ് ഗവണ്‍മെന്റ് മാറിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here