Home KERALA അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത് – ചെന്നിത്തല

അച്യുതാനന്ദന്‍ സര്‍ക്കാര്‍ നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നത് – ചെന്നിത്തല

കൊച്ചി: യു.ഡി.എഫ്. മന്ത്രി സഭയുടെ കാലത്ത് താല്‍ക്കാലികമായി നിയമിച്ചവരെയാണ് ഈ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയെതെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം കളവാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച സി.പി.എമ്മുകാര്‍ക്കാണ് ഈ സര്‍ക്കാര്‍ സ്ഥിരനിയമനം നല്‍കിയത്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാന കാലത്ത് നിയമിച്ച പാര്‍ട്ടിക്കാരെ ഇപ്പോള്‍ സ്ഥിരപ്പെടുത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

പത്ത് വര്‍ഷം കഴിഞ്ഞവരെയാണ് സ്ഥിരപ്പെടുത്തിയതെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ പത്ത് വര്‍ഷം പൂര്‍ത്തിയായവര്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ അവസാനകാലത്ത് നിയമിക്കപ്പെട്ടവരാണ്. റാങ്ക് ലിസ്റ്റില്‍ പേര് വന്നിട്ടും ജോലിയില്ലാതെ വരികയും അതേസമയം ലക്ഷണക്കിന് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുകയും ചെയ്തപ്പോളാണ് യുവാക്കള്‍ ആത്മരോഷം പ്രകടിപ്പിച്ച് കൊണ്ട് സമരരംഗത്തിറങ്ങിയത്. അതിന് യു.ഡി.എഫിന്റെ തലയില്‍ കയറിയിട്ട് എന്ത് കാര്യമെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

സെക്രട്ടറിയേറ്റില്‍ സമരം നടത്തുന്നവര്‍ റാങ്ക് ലിസ്റ്റില്‍ ഇല്ലാത്തവരാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അത് ശരിയില്ല. റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം നടത്തുന്നില്ലന്ന് പറഞ്ഞ് ഈ സമരം ചെയ്യുന്നവര്‍ തന്നെ കഴിഞ്ഞ കാലങ്ങളില്‍ ഇറക്കിയ പ്രസ്താവനകളും ഫേസ് ബുക്ക് പോസ്റ്റുകളും ഇപ്പോള്‍ ചര്‍ച്ചയാണ്. അപ്പോള്‍ സര്‍ക്കാരിനാണ് ഈ വിഷയത്തില്‍ ഇരട്ടത്താപ്പുള്ളതെന്ന് മനസിലാകും. അതുകൊണ്ട് ഇവരുടെ സമരം ന്യായമായ രീതിയില്‍ ചര്‍ച്ച ചെയ്ത് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി തെയ്യാറാകണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സമരം ചെയ്യുന്നവരില്‍ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. സമരം ചെയ്യുന്നടിത്തെല്ലാം രമേശ് ചെന്നിത്തലയുടെ മുഖം കാണാമെന്നാണ് ധനകാര്യമന്ത്രി തോമസ് ഐസക് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. ചെറുപ്പക്കാരുടെ വികാരമാണ് ഇവിടെ പ്രകടമാകുന്നത്. റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാരിന് ഇത്ര പിടിവാശി എന്തിനാണ്.പ്രത്യേക മന്ത്രിസഭായോഗം കൂടി രണ്ടായിരം പേരെ ഇനിയും സ്ഥിരപ്പെടുത്താന്‍ പോവുകയാണെന്ന് പറയുന്നത്. രാഷ്ട്രീയപരിഗണന വച്ച് മാത്രം ആളുകെ നിയമിക്കുക എന്നത് വലിയ യുവജന വഞ്ചനയാണ്.

ഡല്‍ഹിയില്‍ കര്‍ഷക സമരത്തെ നരേന്ദ്ര മോദി അധിക്ഷേപിക്കുന്ന അതേ ഭാഷയിലാണ് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം നടത്തുന്ന റാങ്ക് ഹോള്‍ഡര്‍മാരെ പിണറായി വിജയനും അധിക്ഷേപിക്കുന്നതെന്നും രമേശ ചെന്നിത്തല പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here