Home NATIONAL രാജ്യത്ത് വീണ്ടും ഒമിക്രോൺ മരണം; മരിച്ചത് ഉദയ്പുര്‍ സ്വദേശി

രാജ്യത്ത് വീണ്ടും ഒമിക്രോൺ മരണം; മരിച്ചത് ഉദയ്പുര്‍ സ്വദേശി

ജയ്പുര്‍: രാജ്യത്ത് രണ്ടാമത്തെ ഒമിക്രോൺ മരണം റിപ്പോർട് ചെയ്തു. രാജസ്ഥാനിലെ ഉദയ്പുരിലാണ് മരണം സംഭവിച്ചത് . ഒമിക്രോണ്‍ സ്ഥരീകരിച്ച 73-കാരനാണ് മരിച്ചത്. ഇയാൾക്ക് രക്താതിസമ്മര്‍ദ്ദവും പ്രമേഹവും ബാധിച്ചിരുന്നു. ഈ മാസം 21-ന് കോവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. 25 വീണ്ടും കോവിഡ് പോസിറ്റീവ് ആകുകയും ഓമിക്രോണ്‍ സ്ഥിരീകരിക്കുകയുമായിരുന്നു. കോവിഡാനന്തര ന്യൂമോണിയ ബാധിച്ചാണ് മരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

മഹാരാഷ്ട്രയിലാണ് രാജ്യത്തെ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചത്. പിംപ്രി-ചിഞ്ച്വാഡ് മുനിസിപ്പല്‍ കോര്‍പ്പറേഷന്റെ യശ്വന്ത്റാവു ചവാന്‍ ആശുപത്രിയില്‍ ചികിത്സിലായിരുന്ന നൈജീരിയില്‍ നിന്നെത്തിയ 52-കാരന്‍ കഴിഞ്ഞ ദിവസമാണ് മഹാരാഷ്ട്രയില്‍ മരിച്ചത്.ഇതിനിടെ രാജ്യത്ത് 16,764 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. രാജ്യത്തെ 23 സംസ്ഥാനങ്ങളിലായി 1270 ഒമിക്രോണ്‍ ബാധിതരാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ ബാധിതരുള്ളത്. 450 പേര്‍ക്കാണ് ഇവിടെ ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here