Home Sports അഭ്യൂഹങ്ങൾക്ക് വിരാമം; സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ

അഭ്യൂഹങ്ങൾക്ക് വിരാമം; സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ

ജയ്പുർ: ഇന്ത്യൻ പ്രിമിയർ ലീഗ് (ഐപിഎൽ) 15–ാം സീസണിനു മുന്നോടിയായി ടീം വിടുമെന്നും ഇല്ലെന്നുമുള്ള അഭ്യൂഹങ്ങൾക്കൊടുവിൽ സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. . ഐപിഎൽ 2022 സീസണിന്റെ മെഗാ താരലേലത്തിനു മുന്നോടിയായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു. ഓരോ സീസണിലും 14 കോടി രൂപ പ്രതിഫലം നൽകിയാണ് രാജസ്ഥാൻ ഇരുപത്തേഴുകാരനായ സഞ്ജുവിനെ നിലനിർത്തിയത്. സഞ്ജു തന്നെയാകും വരും സീസണിലും ടീമിന്റെ നായകൻ.ഐപിഎൽ ചട്ടപ്രകാരം ഓരോ ടീമിനും നാലു താരങ്ങളെയാണ് പരമാവധി നിലനിർത്താനാകുക. അതിൽത്തന്നെ പരമാവധി രണ്ടു വിദേശ താരങ്ങളെയാകാം.

ഈ നാലു താരങ്ങൾക്കായി ആകെ അനുവദിച്ചിരിക്കുന്നത് 42 കോടി രൂപയാണ്. ഈ 42 കോടി രൂപ ചെലവഴിക്കുന്ന ടീമിന് പിന്നീട് താരലേലത്തിൽ പരമാവധി 48 കോടി രൂപയേ മുടക്കാനാകൂ എന്ന പ്രതിസന്ധിയുമുണ്ട്. താരലേലത്തിനു മുന്നോടിയായി ഓരോ ടീമും നിലനിർത്താൻ ഉദ്ദേശിക്കുന്ന താരങ്ങളുടെ പട്ടിക ഐപിഎൽ അധികൃതർക്കു കൈമാറേണ്ട അവസാന തീയതി നവംബർ 30 ആണ്. ഇതിനു മുന്നോടിയായി രാജസ്ഥാൻ നിലനിർത്തുന്ന ആദ്യ താരമാണ് സഞ്ജു.

LEAVE A REPLY

Please enter your comment!
Please enter your name here