Home Top News രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം

 

ന്യൂഡല്‍ഹി: ചലച്ചിത്രതാരം രജനീകാന്തിന് ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം. അരനൂറ്റാണ്ടുകാലം ചലച്ചിത്രമേഖലയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം .

ആശാ ഭോസ്ലെ, മോഹന്‍ലാല്‍, ശങ്കര്‍മഹാദേവന്‍,,സുഭാഷ് ഗയ് എന്നിവര്‍ ഉള്‍പ്പെട്ട ജൂറിയാണ് രജനീകാന്തിനെ സിനിമാമേഖലയിലെ പരമോന്നത പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്.കേന്ദ്ര വാര്‍ത്താവിതരണ വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.ഇന്ത്യന്‍ ചലച്ചിത്രത്തിന്റെ പിതാവായി വിശേഷിപ്പിക്കപ്പെടുന്ന ദാദാസാഹിബ് ഫാല്‍ക്കെയുടെ നൂറാം ജന്മവാര്‍ഷികമായ 1969 മുതല്‍ക്കാണ് ഈ പുരസ്‌കാരം നല്കിത്തുടങ്ങിയത്.

കര്‍ണാടക – തമിഴ്‌നാട് അതിര്‍ത്തിയായ നാച്ചിക്കുപ്പത്തേക്ക് കുടിയേറിയ ഒരു മറാത്തി കുടുംബത്തില്‍ 1950 ഡിസംബര്‍ 12-നാണ് രജനീകാന്ത് ജനിക്കുന്നത്. ശിവജിറാവു ഗെയ്ക്ക്വാദ് എന്നായി?രുന്നു പേര്. കുറച്ചുനാള്‍ കഴി?ഞ്ഞപ്പോള്‍ കുടുംബം ബംഗളൂരുവി?ലേക്ക് താമസം മാറ്റി. കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ കണ്ടക്ടറായി ജോലി നോക്കിയ അദ്ദേഹം അഭിനയമോഹം കലശലായതോടെ ജോലി ഉപേക്ഷിച്ച് മദ്രാസിലെത്തി.

1975-ല്‍ കെ. ബാലചന്ദര്‍ സംവിധാനം ചെയ്ത അപൂര്‍വ രാഗങ്ങള്‍ എന്ന ചിത്രത്തിലൂടെ അദ്ദേഹം സിനിമാ രംഗത്തേക്ക് പ്രവേശിച്ചു. ശിവാജി റാവു എന്ന പേര് രജനീകാന്ത് എന്ന് മാറ്റിയതും ബാലചന്ദറാണ്.ഇതേ വര്‍ഷം പുറത്തിറങ്ങിയ കന്നട ചിത്രമായ കഥാ സംഗമയാണ് രജനിയുടെ ആദ്യ ചിത്രമായി കണക്കാക്കപ്പെടുന്നത്.ബാലചന്ദറിനെയാണ് രജനി ഗുരുവായി കരുതുന്നതെങ്കിലും നടന്‍ എന്നനിലയിലുള്ള രജനിയുടെ വളര്‍ച്ചക്ക് ഊര്‍ജം പകര്‍ന്ന സംവിധായകന്‍ എസ്.പി. മുത്തുരാമനാണ്.

മുത്തുരാമന്‍ സംവിധാനം ചെയ്ത ഭുവന ഒരു കേള്‍വിക്കുറി എന്ന ചിത്രത്തിലെ വേഷമാണ് രജനിയെ സിനിമാരംഗത്ത് ഏറെ പ്രശസ്തനാക്കിയത്. 80-കളില്‍ ബച്ചന്‍ ചിത്രങ്ങളുടെ തമിഴ് റീമേക്കുകളിലൂടെയാണ് രജനി മുന്‍നിര താരമായി ഉയര്‍ന്നത്. മന്നന്‍, മുത്തു, ബാഷ,പടയപ്പ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ സിനിമാലോകത്തെ അക്ഷരാര്‍ത്ഥത്തില്‍ ഇളക്കിമറിക്കുകയായിരുന്നു.1988ല്‍ ഹോളിവുഡ് ചിത്രമായ ബ്ലഡ് സ്റ്റോണിലും വേഷമിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here