Home Cinema രാജ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലൈ 27 വരെ നീട്ടി

രാജ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലൈ 27 വരെ നീട്ടി

 

അശ്ലീല ചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായ വ്യവസായി രാജ് കുന്ദ്രയുടെ പൊലീസ് കസ്റ്റഡി ജൂലൈ 27 വരെയായി നീട്ടി. കുന്ദ്രയുടെ ബിസിനസ് പാര്‍ട്ട്‌നര്‍ റയാന്‍ തോര്‍പ്പിന്റെ കസ്റ്റഡിയും 27 വരെ നീട്ടി. മുംബൈ കോടതിയാണ് കസ്റ്റഡി നീട്ടി നല്‍കിയത്.

രാജ് കുന്ദ്ര അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കേസിന്റെ വിശദമായ അന്വേഷണത്തിന് കുന്ദ്രയെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടുകയായിരുന്നു. നീലചിത്ര വരുമാനത്തില്‍ ലഭിച്ച പണം ഓണ്‍ല്‍ൈ ചൂതാട്ടത്തിനാണ് കുന്ദ്ര വിനിയോഗിച്ചതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കുന്ദ്രയും യെസ് ബാങ്ക് അക്കൗണ്ടും യുണൈറ്റഡ് ബാങ്ക് ഓഫ് ആഫ്രിക്ക അക്കൗണ്ടും പരിശോധിക്കേണ്ടതുണ്ടെന്നും മുംബൈ പൊലീസ് കോടതിയെ ധരിപ്പിച്ചു. ഇതിനിടയില്‍ പരിശോധനയ്ക്കും തെളിവെടുപ്പിനുമായി രാജ് കുന്ദ്രയെയും കൊണ്ട് പൊലീസ് ശില്‍പ ഷെട്ടിയുടെ ജൂഹു റെസിഡന്‍സില്‍ എത്തി.

LEAVE A REPLY

Please enter your comment!
Please enter your name here