Home Cinema നീലചിത്ര നിര്‍മാണം: ശില്‍പന ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

നീലചിത്ര നിര്‍മാണം: ശില്‍പന ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്ര അറസ്റ്റില്‍

 

ബോളിവുഡ് നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവും വ്യവസായിയുമായ രാജ് കുന്ദ്രയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. നീലചിത്ര നിര്‍മാണവുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്. മുംബൈ ക്രൈംബ്രാഞ്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കേസിലെ മുഖ്യ ആസൂത്രകനും രാജ് കുന്ദ്ര ആണെന്നാണ് പൊലീസ് പറയുന്നത്.

നീലചിത്രങ്ങള്‍ നിര്‍മിക്കുകയും വ്യത്യസ്ത ആപ്പ് വഴി ഇവ വിതരണം ചെയ്യുന്നുവെന്നുമാണ് പൊലീസ് കണ്ടെത്തിയത്. മതിയായ തെളിവുകള്‍ ഉണ്ടെന്നും കേസില്‍ തുടര്‍ന്നും അന്വേഷണം നടക്കുകയാണെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. നിരവധി വകുപ്പുകളാണ് രാജ് കുന്ദ്രയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. രാത്രി മുഴുവന്‍ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലായിരുന്നു ഇദ്ദേഹം.

ബോംബെ ഹൈക്കോടതിയില്‍ പൂനം പാണ്ഡെ രാജ് കുന്ദ്രയ്ക്കും അദ്ദേഹത്തിന്റെ അസോസിയേറ്റുകള്‍ക്കുമെതിരെ കേസ് ഫയല്‍ ചെയ്തിരുന്നു. കരാര്‍ അവസാനിച്ചിട്ടും തന്റെ അനുമതി ഇല്ലാതെ തന്റെ ചിത്രങ്ങള്‍ ഉപയോഗം ചെയ്തു എന്നാണ് പരാതി. എന്നാല്‍ ആരോപണം രാജ് കുന്ദ്രയും അദ്ദേഹത്തിന്റെ സഹായി സൗരവ് കുശ്‌വാഹും നിരസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here