Home Business കനത്ത മഴ: 2 മരണം; വടക്കന്‍ ജില്ലകളും മൂന്നാറും വെള്ളത്തില്‍; പീരുമേട്ടില്‍ മണ്ണിടിഞ്ഞു...

കനത്ത മഴ: 2 മരണം; വടക്കന്‍ ജില്ലകളും മൂന്നാറും വെള്ളത്തില്‍; പീരുമേട്ടില്‍ മണ്ണിടിഞ്ഞു നിലമ്പൂരില്‍ വെള്ളപ്പൊക്കം: വീടുകളും കെട്ടിടങ്ങളും വെള്ളത്തില്‍ മുങ്ങി, ഒറ്റപ്പെട്ട് പ്രദേശം; ഏഴ് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി; നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു; സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണം രൂക്ഷം.

തിരുവനന്തപുരം: കേരളത്തിന്റെ വടക്കന്‍ ജില്ലകളിലും ഇടുക്കിയിലും കനത്ത മഴയും നാശനഷ്ടവുമുണ്ടായി. പാലക്കാട് അട്ടപ്പാടിയിൽ വീടിനു മുകളില്‍ മരം വീണും വയനാട്ടില്‍ പനമരത്ത് സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റുന്നതിനിടെയും രണ്ടു മരണങ്ങൾ റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി ഷോളയൂർ ചുണ്ടകുളം ഊരിലെ കാര, പനമരം മാതോത്ത് പൊയില്‍ കാക്കത്തോട് കോളനിയിൽ ബാബുവിന്റെ ഭാര്യ മുത്തു (24) എന്നിവരാണു മരിച്ചത്. അട്ടപ്പാടിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടന്നവരുടെ മുകളിലേക്കു മരം വീഴുകയായിരുന്നു. കോയമ്പത്തൂർ റെയിൽവേ സ്റ്റേഷനിലെ പാഴ്സൽ കെട്ടിടം മഴയിൽ തകർന്നുവീണ് രണ്ടു പേർ മരിച്ചു. രണ്ടു പേർക്കു പരുക്കേറ്റു.ഇടുക്കിയില്‍ കനത്ത മഴ തുടരുകയാണ്. മൂന്നാറില്‍ വീടുകളില്‍ വെള്ളം കയറി. വാഹനങ്ങള്‍ മുങ്ങി. ഇരവികുളം റോഡിലെ പെരിയവാര പാലത്തിന് മുകളില്‍ വെള്ളം കയറിയ സ്ഥിതിയിലാണ്. പീരുമേട്ടില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു.

സംസ്ഥാനത്ത് മിക്കയിടങ്ങളിലും ശക്തമായ മഴയും കാറ്റും തുടരുകയാണ്. വടക്കന്‍ കേരളത്തിലെ മലയോര പ്രദേശങ്ങള്‍ ഉരുള്‍പൊട്ടല്‍ ഭീഷണിയിലാണ്. നിരവധി കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുകൊണ്ടിരിക്കുകയാണ്.

ശക്തമായ കാറ്റിലും മഴയിലും പലസ്ഥലങ്ങളിലും മരങ്ങള്‍ കടപുഴകി ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. അട്ടപ്പാടിയില്‍ മരം വീണ് ഒരു സ്ത്രീ മരിച്ചു. നിലമ്പൂര്‍ മേഖലയില്‍ ശക്തമായ മഴയാണ് കഴിഞ്ഞ ദിവസം പെയ്തത്. ഇതേതുടര്‍ന്ന് നിലമ്പൂര്‍ ടൗണില്‍ രണ്ടാള്‍പൊക്കത്തില്‍ വെള്ളം കയറിയ സ്ഥിതിയാണ്.

എറണാകുളം കുട്ടന്‍പുഴ പഞ്ചായത്തിലെ നിരവധി ആദിവാസി കോളനികള്‍ ഒറ്റപ്പെട്ടു. സംസ്ഥാനത്തിന്റെ തീരപ്രദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. മഴയും കാറ്റും തുടരുന്നതിനാല്‍ ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

മലപ്പുറം ജില്ല വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചാലിയാറിന്റെ തിരപ്രദേശങ്ങളിലെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. നിലമ്പൂരിലെ പ്രധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ ഗതാഗതം തടസ്സപ്പെട്ടു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടാകുന്നത്. ഒരുവര്‍ഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

കോഴിക്കോട് ജില്ലയില്‍ വടകര, താമരശ്ശേരി താലൂക്കുകളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇവിടങ്ങളില്‍ നിന്ന് നിരവധി ആളുകളെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് കുറ്റ്യാടി വഴി വയനാട് ചുരത്തിലേക്കുള്ള ഗതാഗതം മുടങ്ങിയിരിക്കുകയാണ്. ഇരുവിഴിഞ്ഞി, ചാലിയാര്‍ പുഴകളില്‍ ജനിരപ്പ് ഉയരുകയാണ്. വനമേഖലകളില്‍ ഉരുള്‍പൊട്ടലുകള്‍ ഉണ്ടായിട്ടുണ്ടാകാമെന്നാണ് നിഗമനം. കഴിഞ്ഞതവണ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടായ മേഖലകളില്‍ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.

വയനാട് ജില്ലയിലെ ബാണാസുര സാഗര്‍ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ അധികൃതര്‍ ജാഗ്രത പാലിക്കുന്നുണ്ട്. ഇത് രീതിയില്‍ തുടര്‍ന്നാല്‍ നാളെ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കേണ്ട അവസ്ഥയുണ്ടാകും. വയനാട്ടില്‍ ഒമ്പത് ദുരിതാശ്വാസ കേന്ദ്രങ്ങള്‍ തുറന്നു. 500 പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. കനത്ത മഴയും കാറ്റും മണ്ണിടിച്ചിലും തുടരുന്നതിനാല്‍ ജില്ലയില്‍ ജനങ്ങള്‍ ഭീതിയിലാണ്.

വടക്കന്‍ കേരളത്തിലേതുപോലെ മധ്യകേരളത്തില്‍ അതിശക്തമായ മഴ പെയ്യുന്നില്ല. എന്നാല്‍ ഇടുക്കി, കോട്ടയം എറണാകുളം ജില്ലകളില്‍ മഴ ശക്തമാകുന്നുണ്ട്. കോട്ടയം ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ മഴ ശക്തമാവുകയാണ്.

കനത്ത മഴയെതുടര്‍ന്ന് കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, ഇടുക്കി, വയനാട്, കാസര്‍കോട്, കോട്ടയം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടര്‍മാരാണ് അവധി പ്രഖ്യാപിച്ചത്.

കാലവര്‍ഷം ശക്തമായി തുടരുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണല്‍ കോളേജുകള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.

കനത്ത മഴ തുടരുന്നതിനാല്‍ ബുധനാഴ്ച രാത്രി തന്നെ അഞ്ചുജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കാസര്‍കോട്, കോട്ടയം ജില്ലകളില്‍ ഇന്നു രാവിലെയാണ് അവധി പ്രഖ്യാപിച്ചത്.

കനത്ത മഴയെ തുടര്‍ന്ന് നിലമ്പൂര്‍ ടൗണും പരിസരപ്രദേശങ്ങളുമാണ് വെള്ളത്തില്‍ മുങ്ങിയത്. പലയിടത്തും വെള്ളപ്പൊക്കമുണ്ടായതോടെ ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിതുടങ്ങി.

നിലമ്പൂര്‍ ടൗണിലെ പ്രധാന റോഡില്‍ രണ്ടാള്‍പ്പൊക്കത്തിലാണ് വെള്ളമുയര്‍ന്നിരിക്കുന്നത്. പ്രദേശത്തെ വ്യാപാരസ്ഥാനങ്ങളുടെയും കെട്ടിടങ്ങളുടെയും ഒന്നാംനില പൂര്‍ണമായും വെള്ളത്തിനടിയിലാണ്. പ്രദേശത്തെ പല വീടുകളും വെള്ളത്തില്‍ മുങ്ങി.

ബുധനാഴ്ച രാത്രിമുതല്‍ നിലമ്പൂരിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തിരുന്നു. കൂടാതെ വനമേഖലയില്‍ പലയിടത്തും ഉരുള്‍പൊട്ടലുമുണ്ടായി. ഇതിനെതുടര്‍ന്നാണ് നിലമ്പൂരില്‍ വെള്ളമുയര്‍ന്നത്.

ഓരോനിമിഷവും ജലനിരപ്പ് ഉയരുന്നുണ്ടെങ്കിലും പലയിടങ്ങളില്‍നിന്നും ജനങ്ങള്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറാന്‍ വിസമ്മതിക്കുന്നതായാണ് വിവരം. വെള്ളമിറങ്ങുമെന്ന പ്രതീക്ഷയില്‍ പലരും വീടുകളുടെ രണ്ടാംനിലയില്‍ കഴിയുകയാണ്. ഇവരെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റാന്‍ രക്ഷാപ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ട്.

നെടുങ്കയം, മുണ്ടക്കടവ് കോളനികളില്‍ നൂറിലധികം പേരാണ് കുടുങ്ങികിടന്നത്. ഇവരെ വ്യാഴാഴ്ച രാവിലെയോടെ അഗ്‌നിരക്ഷാസേനാംഗങ്ങള്‍, ട്രോമാകെയര്‍ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റി. അതിനിടെ, വ്യാഴാഴ്ച പുലര്‍ച്ചെ മുതല്‍ പ്രദേശത്ത് മഴ വീണ്ടും ശക്തിപ്രാപിച്ചതോടെ ജലനിരപ്പും ഉയരുകയാണ്.

nilambur floodനിലമ്പൂര്‍ നെടുങ്കയം കോളനിയില്‍ കുടുങ്ങിയവരെ രക്ഷാപ്രവര്‍ത്തകര്‍ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റുന്നു.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് എട്ടിനാണ് നിലമ്പൂരില്‍ വലിയ വെള്ളപ്പൊക്കം ഉണ്ടായത്. ഒരുവര്‍ഷത്തിന് ശേഷം വീണ്ടും അതേ സാഹചര്യം ഉണ്ടാകുമോ എന്ന ഭീതിയിലാണ് ജനങ്ങള്‍.

നിലമ്പൂര്‍ വനമേഖലയിലെ നെടുങ്കയത്ത് ഉരുള്‍പ്പൊട്ടലുണ്ടായതിനാല്‍ ചാലിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here