Home Top News ആവേശമായി രാഹുല്‍ ഗാന്ധി; കോന്നിയിലെയും ആറന്മുളയിലേയും റാന്നിയിലേയും റോഡ്ഷോ വീഡിയോ കാണാം

ആവേശമായി രാഹുല്‍ ഗാന്ധി; കോന്നിയിലെയും ആറന്മുളയിലേയും റാന്നിയിലേയും റോഡ്ഷോ വീഡിയോ കാണാം

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരാണാര്‍ഥം രാഹുല്‍ ഗാന്ധി പത്തനംതിട്ടയില്‍ ജില്ലയിലെ കോന്നി, ആറന്മുള, റാന്നി മണ്ഡലങ്ങളില്‍ റോഡ് ഷോ നടത്തി. രാവിലെ 11ന് പ്രമാടം രാജീവ് ഗാന്ധി ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ ഹെലികോപ്ടറില്‍ ഇറങ്ങിയ രാഹുലിന് ആവേശകരമായ സ്വീകരണമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നല്‍കിയത്..

ആയിരക്കണക്കിന പ്രവര്‍ത്തകര്‍ രാഹുലിനെ വരവേല്‍ക്കാന്‍ സ്റ്റേഡയിത്തില്‍ കാത്തുനിന്നു. പ്രമാടത്തെത്തിയ രാഹുല്‍ യുഡി.എഫ് കോന്നി നിയോജക മണ്ഡലം സ്ഥാനാര്‍ഥി റോബിന്‍ പീറ്ററുടെ തെരഞ്ഞടുപ്പ് പ്രചരാണാര്‍ഥം കോന്നി മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളില്‍ റോഡ് ഷോയില്‍ പങ്കെടുത്തു. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, എംപിമാരായ ആന്റോ ആന്റണി, അടൂര്‍ പ്രകാശ്, കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധു, ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, വൈസ് പ്രസിഡന്റുമാരായഅഡ്വ എ സുരേഷ് കുമാര്‍,വെട്ടൂര്‍ ജ്യോതി പ്രസാദ്. അനില്‍ തോമസ്, സിന്ധു അനില്‍ , എ ഷംസുദ്ദീന്‍, സ്ഥാനാര്‍ഥി റോബിന്‍ പീറ്റര്‍ എന്നിവരുടെ നേതൃത്വത്തിലുളള നേതാക്കള്‍ രാഹുലിനെ പ്രമാടത്ത് സ്വീകരിച്ചു. തുടര്‍ന്ന നീറുകണക്കിന് വാഹനങ്ങനങ്ങളുടെ അകമ്പടിയോടെ കോന്നിയുടെ വിവിധ പ്രദേശങ്ങളില്‍ രാഹുല്‍ റോഡ് ഷോ നടത്തി.

റോബിന്റെ വിജയം കേരളത്തിലെ കോണ്‍ഗഗ്രസിന് ശക്തി പകരുമെന്നും റോബിന്‍ പീറ്ററെ വിജയിപ്പിക്കണമെന്നും അദ്ദേഹം വിവിധ യോഗങ്ങളില്‍ അഭ്യര്‍ഥിച്ചു. കേരളത്തില്‍ സിപിഎന്നും കേന്ദ്രത്തില്‍ ബിജെപിയും ജനദ്രോഹ നയങ്ങളാണ് നടപ്പിലാക്കുന്നത്. കേരളത്തില്‍ ഇടതു സര്‍ക്കാര്‍ ചെറുപ്പക്കാരെ വഞ്ചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ഇതിനെല്ലാം മാറ്റം വരണമെങ്കില്‍ ഒരു ജനാധിപത്യ ജനീകീയ സര്‍ക്കാര്‍്അധികാരത്തില്‍ വരണണമെന്നും അത് കോണ്‍ഗ്രസ് നേതൃതം നല്‍കുന്ന സര്‍ക്കാരാകണമെന്നും രാഹുല്‍ പറഞ്ഞു.

പ്രധാന കേന്ദ്രങ്ങളിലെല്ലാം നൂറ് കണക്കിനാളുകള്‍ രാഹുലിനെ കാണാനായി കാത്തിരുന്നു. കോന്നി മണ്ഡലത്തിലെ പ്രചാരണം വെട്ടൂരില്‍ സമാപിച്ചു.

തുടര്‍ന്ന് ആറന്മുള മണ്ഡലത്തിലും രാഹുല്‍ റോഡ് ഷോ നടത്തി. പത്തനംതിട്ട നഗരത്തില്‍ ഗാന്ധി സ്‌ക്വയറില്‍ നടന്ന യോഗത്തില്‍ രാഹുല്‍ പങ്കെടുത്തു. സ്ഥാനാര്‍ഥി അഡ്വ കെ ശിവദാസന്‍ നായര്‍ അടക്കമുളളവര്‍ രാഹുലിനൊപ്പം റോഡ് ഷോയില്‍ പങ്കെടുത്തു. വലിയ ജനകൂട്ടമാണ് ആറന്മുള മണ്ഡലത്തിലും രാഹുലിനെ സ്വീകരിക്കാനായി കാത്തിരുന്നത്.
എരിവെയിലിനെ വകവെയ്ക്കാതെ ജനസാഗരം. അവര്‍ക്കുനടുവില്‍, അവരിലൊരാളായി കോണ്‍ഗ്രസിന്റെ യുവരാജാവ്. പ്രവര്‍ത്തകരുടെ ഹൃദയങ്ങളില്‍ ആവേശം നിറച്ചാണ് രാഹുല്‍ ഗാന്ധി പത്തനംതിട്ടയിലെ പ്രചാരണയോഗങ്ങളില്‍ നിറഞ്ഞുനിന്നത്. സൗമ്യമായ ഭാഷയില്‍, ചെറുവാക്യങ്ങളില്‍ അദ്ദേഹം അവരെ കൈയിലെടുത്തു.

രാഹുല്‍ ഗാന്ധി എത്തുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പുതന്നെ പ്രമാടം ഇന്റോര്‍ സ്‌റ്റേഡിയം പുരുഷാരം കൈയടക്കിയിരുന്നു.കോണ്‍ഗ്രസ് പതാകകളുമായി ബാന്‍ഡുമേളത്തിന്റെ അകമ്പടിയോടെ പ്രവര്‍ത്തകരെത്തി. വേദിക്കുമുന്നിലേക്ക് രാഹുലിന്റെ വാഹനമെത്തിയതോടെ ജനം ഇളകിമറിഞ്ഞു. ‘രാജ്യത്തിനായി ജീവന്‍ കൊടുത്ത ഇന്ദിരാഗാന്ധിയുടെ ചെറുമകന്‍, രാജീവ് ഗാന്ധിയുടെ മകന്‍’-രാഹുലിനെ വരവേറ്റത്ത് പത്തനംതിട്ടയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ ആവേശത്തോടയായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here