
വയനാട് മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പള്‍സ് ഓക്സി മീറ്ററുകള്‍ നല്കി എംപി രാഹുല്‍ ഗാന്ധി. 1500 ഓക്സി മീറ്ററുകളാണ് എംപി എത്തിച്ചത്. രാഹുല്‍ ഗാന്ധിയുടെ കോവിഡ് 19 ഹെല്പ് ഡെസ്ക് വഴിയാണ് ഓക്സി മീറ്ററുകള്‍ വിതരണം ചെയ്യുന്നത്. മണ്ഡലതല വിതരണ ഉദ്ഘാടനം വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന് നല്കി എ.പി. അനില്‍കൂമാര്‍ എംഎല്‍എ നിര്‍വഹിച്ചു. കോവിഡ് പോസിറ്റീവായി മണ്ഡലത്തില്‍ കഴിയുന്ന രോഗികള്‍ക്ക് സൗജന്യമായി മരുന്നുകള്‍ എത്തിക്കാനും മറ്റ് സഹായങ്ങള്‍ക്കും എംപിയുടെ മുക്കം, കല്‍പ്പറ്റ ഓഫീസുകള്‍ വഴി ഹെല്‍പ്പ് ഡെസ്കുകളും പ്രവര്‍ത്തിക്കുന്നുണ്ട്.