ത്രിദിന ചിന്തന്‍ ശിബിരത്തിന് ഇന്ന തുടക്കമാവുമ്പോള്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉറ്റു നോക്കുന്ന ചോദ്യം പാര്‍ട്ടി അധ്യക്ഷന്‍ സ്ഥാനത്തേക്ക് രാഹുല്‍ ഗാന്ധി വീണ്ടും എത്തുമോ എന്നതാണ്. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടര്‍ന്ന് അധ്യക്ഷ സ്ഥാനത്ത് നിന്നും തല്ക്കാലം വിട്ടു നില്ക്കുന്ന രാഹുല്‍ ഗാന്ധി വീണ്ടും അതേ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നതാണ് ഗാന്ധിയെ പിന്തുണക്കുന്ന മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ ആവശ്യം. മാത്രമല്ല സച്ചിന് പൈലറ്റ് , ഡി.കെ. ശിവകുമാര്‍ എന്നിവര്‍ അടക്കമുള്ളവര്‍ ഇതിനെ പിന്താങ്ങുന്നുണ്ട്. രാഹുലിന്റെ രണ്ടാം വരവിനെ താന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം തന്നെ മുന്നില്‍ നിന്ന് നയിക്കണമെന്നതാണ് സച്ചിന് പൈലറ്റിന്റെ ആവശ്യം. ഗാന്ധി കുടുംബം ഇല്ലാതെ കോണ്‍ഗ്രസ് മുന്നോട്ട് പോക്ക് സാധ്യമല്ല എന്നതായിരുന്നു കര്‍ണാടക അധ്യക്ഷന്‍ ഡി.കെ. ശിവകുമാര്‍ നല്കുന്ന പ്രതികരണം. സംഘടനാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ദില്ലിയില്‍ ചൂടുപിടിക്കുന്ന സാഹചര്യത്തില്‍ ഇക്കാര്യം പാര്‍ട്ടി നേതാക്കള്‍ ചര്‍ച്ച ചെയ്യേണ്ട എന്ന നിലപാടില്‍ തുടരുകയാണ് രാഹുല്‍ ഗാന്ധി.
എന്നാല്‍ ചിന്തന്‍ ശിബിരം ചര്‍ച്ചകളില്‍ പ്രധാനമായും ജി 23 യോ കിഷോറിന്റെ നിര്‍ദേശങ്ങളോ ചര്‍ച്ചക്ക് വരേണ്ടതില്ലെന്നും പ്രധാനമായും സമിതി പ്രമേയങ്ങള്‍ക്ക് മുന്‍ഗണന നല്കുന്നതിലാണ് ശ്രദ്ധ പതിപ്പിക്കേണ്ടതെന്നാണ് സമിതി അംഗം അധിര്‍ രഞ്ജന്‍ ചൗധരി മുന്നോട്ട് വെയ്ക്കുന്നത്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള ചര്‍ച്ചകള്‍ക്കായിരിക്കും ചിന്തന്‍ ശിബരത്തില്‍ പ്രധാനമായും നടക്കുക. അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിന് ചിന്തന്‍ ശിബിരം വേദിയാക്കരുതെന്നും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് പോവുമെന്നും അധിര്‍ രഞ്ജന്‍ ചൗധരി പ്രതികരിച്ചു.