Home Top News രാഹുലിനെ അധിക്ഷേപിച്ച് ജോയ്‌സ് ജോര്‍ജ്; പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്; അയാള്‍ കല്യാണം...

രാഹുലിനെ അധിക്ഷേപിച്ച് ജോയ്‌സ് ജോര്‍ജ്; പെണ്‍കുട്ടികള്‍ രാഹുലിന് മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുത്; അയാള്‍ കല്യാണം കഴിച്ചിട്ടില്ല;അശ്ലീല പ്രസംഗവുമായി മുന്‍ എംപി ജോയ്സ് ജോര്‍ജ്

ഇരട്ടയാര്‍: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്കെതിരെ അധിക്ഷേപ പ്രസംഗവുമായി മുന്‍ എംപി ജോയ്‌സ് ജോര്‍ജ്. പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. ഇടുക്കി ജില്ലയിലെ ഇരട്ടയാറില്‍ എല്‍ഡിഎഫ് പ്രചാരണയോഗത്തിലായിരുന്നു ജോയിസ് ജോര്‍ജിന്റെ വിവാദ പ്രസംഗം. പ്രസ്താവനയെ കൂട്ടചിരിയില്‍ സദസ്സ് പിന്‍താങ്ങി.

അതേസമയം, ജോയിസ് ജോര്‍ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ പരാതി നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി.

പെണ്‍കുട്ടികള്‍ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളഞ്ഞും കുനിഞ്ഞും നില്‍ക്കരുതെന്ന് ജോയിസ് ജോര്‍ജിന്റെ ആക്ഷേപം. അയാള്‍ കല്യാണം കഴിച്ചിട്ടില്ലെന്നും പരിഹാസം. രാഹുല്‍ കോളജുകളില്‍ വിദ്യാര്‍ത്ഥിനികളുമായി സംവദിക്കുന്നതിനെ ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു ജോയിസിന്റെ അധിക്ഷേപം. മന്ത്രി എം.എം. മണി ഉള്‍പ്പെടെയുള്ളവരും വിവാദ പരാമര്‍ശങ്ങള്‍ നടത്തുമ്പോള്‍ വേദിയില്‍ ഉണ്ടായിരുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെ ജോയ്സ് ജോര്‍ജ് ഈ പ്രസംഗം ലൈവ് ഇടുകയും ചെയ്തിരുന്നു. കൊച്ചിയില്‍ എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി വിദ്യാര്‍ത്ഥികളുമായി സംവദിച്ച കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു ജോയ്സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശം.

‘പെണ്‍കുട്ടികളുള്ള കോളേജില്‍ മാത്രമേ പോകുവൊള്ളു. അവിടെ ചെന്നിട്ട് പെമ്പിള്ളാരെ വളഞ്ഞു നില്‍ക്കാനും നിവര്‍ന്നു നില്‍ക്കാനും ഒക്കെ പഠിപ്പിക്കും. എന്റെ പൊന്നു മക്കളേ രാഹുല്‍ ഗാന്ധിയുടെ മുന്നില്‍ വളയാനും കുനിയാനും ഒന്നു പോയേക്കല്ല്. അദ്ദേഹം പെണ്ണൊന്നും കെട്ടിയിട്ടില്ല. അപ്പോ, അതുകൊണ്ട് അതൊക്കെ ശ്രദ്ധിക്കണം. അല്ല, ഇതൊക്കെയാണ് പുള്ളിയുടെ പരിപാടി. ഇങ്ങനത്തെ പരിപാടിയായിട്ട് ഈ പുള്ളി നടക്കുവാ’ – ഇതായിരുന്നു രാഹുല്‍ ഗാന്ധിയെയും വിദ്യാര്‍ത്ഥിനികളെയും അപമാനിച്ച് ജോയ്സ് പറഞ്ഞത്.

അതേസമയം ജോയ്സ് ജോര്‍ജ്ജിന്റെ അശ്ലീല പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസുകാര്‍ കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി രംഗത്തുവന്നു. പ്രസംഗത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. ജോയിസ് ജോര്‍ജിനെതിരെ അശ്ലീല പരാമര്‍ശത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാറും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്ന് ഡീന്‍ കുര്യാക്കോസും വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here