Home KERALA ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു

കേരളാ കോണ്‍ഗ്രസ് ബി ചെയര്‍മാനും മുന്‍ മന്ത്രിയുമായ ആര്‍. ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസ്സായിരുന്നു. കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിസ്തയിലായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥിയായപ്പോള്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാപനത്തോട് ചേര്‍ന്നു. പിന്നീട് കോണ്‍ഗ്രസുകാരനായിട്ടായിരുന്നു സജീവ
രാഷ്ട്രീയ പ്രവേശനം. 1964ല്‍ കേരളാ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളില്‍ ഒരാള്‍. കെ.എം.മാണിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് 1977ല്‍ കേരളാ കോണ്‍ഗ്രസ് ബി രൂപീകരിച്ചു. എല്‍ഡിഎഫിനും യുഡിഎഫിനും ഒപ്പം പ്രവര്‍ത്തിച്ചു. 1975ലെ സി.അച്യുത മേനോന്‍ സര്‍ക്കാരില്‍ ഗതാഗതം, എക്‌സൈസ്, ജയില്‍ വകുപ്പുകളുടെ ചുമതല കൈകാര്യം ചെയ്തു. പിന്നീട് അഞ്ച് തവണ കൂടി വിവിധ മന്ത്രിസഭകളില്‍ മന്ത്രിയായി. വൈദ്യുതി വകുപ്പും ഗതാഗത വകുപ്പും ആയിരുന്നു പിന്നീട് കൈകാര്യം ചെയ്ത വകുപ്പുകള്‍. 1971ല്‍ ആണ് ആദ്യമായി ലോക്‌സഭയിലേക്ക് എത്തുന്നത്. മാവേലിക്കരയില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. 1960 മുതല്‍ 2001 വരെയുള്ള കാലഘട്ടത്തില്‍ ആറ് തവണ നിയമസഭയില്‍ എത്തി. എന്നാല്‍ 2006ല്‍ കൊട്ടാരക്കരയിലെ അദ്ദേഹത്തിന്റെ നിയമസഭാ പോരാട്ടം സിപിഎമ്മിന്റെ അയിഷാ പോറ്റിക്ക് മുമ്പില്‍ അവസാനിച്ചു. പിന്നീട് എല്‍ഡിഎഫിനൊപ്പം ചേര്‍ന്ന അദ്ദേഹം 2017ല്‍ കേരള മുന്നോക്ക വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായിരുന്നു. ഇതിനിടയില്‍ അഴിമതി കേസില്‍ ജയില്‍ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്.
ആര്‍. വത്സലയാണ് ഭാര്യ. പത്തനാപുരം എംഎല്‍എയും ചലച്ചിത്രതാരവുമായ ഗണേഷ്‌കുമാര്‍, ഉഷ, ബിന്ദു എന്നിവര്‍ ആണ് മക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here