Home KERALA പത്തനംതിട്ടയില്‍ വ്യാജ പാസിന്റെ മറവില്‍ അനധികൃത ക്വാറി ഉല്‍പ്പനകടത്ത് വ്യപകം. വ്യാജപാസ് നിര്‍മിച്ച ക്രഷര്‍ യൂണിറ്റ്...

പത്തനംതിട്ടയില്‍ വ്യാജ പാസിന്റെ മറവില്‍ അനധികൃത ക്വാറി ഉല്‍പ്പനകടത്ത് വ്യപകം. വ്യാജപാസ് നിര്‍മിച്ച ക്രഷര്‍ യൂണിറ്റ് അടച്ചു പൂട്ടി: കൃത്രിമം കണ്ടുപിടിച്ചത് പുളിക്കീഴ് പൊലീസ്: അടച്ചു പൂട്ടിയത് വടശേരിക്കരയിലെ കാവുങ്കല്‍ ക്രഷര്‍ യൂണിറ്റ്; അനധികൃതപാസുകളുടെ മറവില്‍ ക്വാറി ഉല്‍പ്പനങ്ങള്‍ കടത്തു വ്യാപകമായിട്ടും കൈകെട്ടി ഇരുന്ന് ജില്ലാ ഭരണകൂടം

പത്തനംതിട്ട; ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പത്തനംതിട്ട ജില്ലയില്‍ ക്വാറി ഉല്‍പ്പന്നങ്ങളുടെ അനധികൃത കടത്ത് വ്യാപകമാകുന്നു. ജിയോളജി വകുപ്പില്‍ നിന്നും ലഭിക്കുന്ന പാസുകളുടെ കുറവ് പരിഹരിക്കാനും അളവില്‍ കൂടുതല്‍ ക്വാറി ഉല്‍പന്നങ്ങള്‍ കടത്താനും മിക്ക ക്വാറി ഉടമകളും അധികൃതരുടെ അറിവോടെ വ്യാജ പാസ് നിര്‍മ്മിച്ചാണ് കളളകടത്ത് നടത്തുന്നത്.

ക്വാറികളിലെ അനധികൃത ഖനനനവും മറ്റും പരിശോധിക്കേണ്ട റവന്യൂ വിഭാഗം ഒന്നടങ്കം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിലുമാണ്. റവന്യ വിഭാഗത്തിന്റെ ഇത്തരം പരിശോധനകള്‍ക്ക് ഏകോപിപ്പിക്കേണ്ട ജില്ലാ ഭരണകൂടമാകട്ടെ ഇതൊക്കെ കണ്ടില്ലെന്നു നടിക്കുകയുമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനൊപ്പം ക്വാറികളിലെ പരിശോധനകള്‍ കൂടി കൃത്യമായി നടത്തിയാല്‍ ഇത്തരം കൊളളകള്‍ കണ്ടെത്താനും സാധിക്കും.
ഇത്തരം പാസിന്റെ മറവില്‍ ദിനം പ്രതി നൂറ് കണക്കിന് ക്വാറി ഉല്‍പ്പനങ്ങളാണ് വിറ്റഴിക്കുന്നത്. ഇതിനാല്‍ തന്നെ സര്‍ക്കാരിലേക്ക് എത്തേണ്ട ലക്ഷക്കണക്കിന് രൂപ നഷ്ടമാകുകയും ചെയ്യുന്നു.

ടണിന് 24 രൂപ നിരക്കിലാണ് ഫീസടയ്‌ക്കേണ്ടത്, ക്വാറികളില്‍ നിന്നും ഉല്‍പ്പനങ്ങള്‍ കടത്തുമ്പോള്‍ ജിയോളജി വകുപ്പ് അനുവദിക്കുന്ന പാസ് വാഹനങ്ങള്‍ക്ക് നല്‍കേണ്ട ചുമതല ക്വാറി ഉടമകള്‍ക്കാണ്.

പാസൊന്നിന് ലോഡിന് 300 മുതല്‍ 1000 രൂപവരെ ക്വാറി ഉടമകള്‍ വാഹനങ്ങളില്‍ നിന്നു ഊടാക്കുകയും ചെയ്യും, പാസ് വേണ്ടത്തവര്‍ക്ക് ഈ തുക ലാഭവുമാണ്.ലോക്ടഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ പാസി നല്‍കുന്നതിന് ജിയോളജി വകുപ്പിന് കഴിയാതെ വന്നു. ഈ സാഹചര്യത്തില്‍ വാഹനങ്ങള്‍ പാസില്ലാതെയും ക്വാറി ഉല്‍പന്നങ്ങള്‍ കടത്താരംഭിച്ചിരുന്നു.

പോലീസ് പരിശോധന കര്‍ശനമാക്കിയതോടെ പല വണ്ടി ഉടമകളും വാഹനം ഇറക്കാതെ ആയി.
ഈ സാഹചര്യത്തില്‍ കുറച്ച് പാസ് അനുവദിക്കാന്‍ പാറഉടമകളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ജിയോളജി വകുപ്പ് തയ്യാറായി. വളരെ കുറച്ച് പാസ് മാത്രമാണ് അനുവദിച്ചത്. ഈ തക്കം മുതലാക്കി വ്യാജ പാസ് നിര്‍മ്മിച്ച് വന്‍ ലാഭം കൊയ്യുകയാണ് ക്വാറി ഉടമകള്‍. ലോക്ഡൗണിന് മുമ്പുളള കാലത്തും ഇത്തരത്തില്‍ വ്യാജപാസിന്റെ നിര്‍മ്മാണം ജില്ലയില്‍ഡ വ്യാപകമാണ്.

ജില്ലാ ഭരണകൂടത്തിലെ ഉന്നതര്‍ അറിയാതെ ഇത്തരത്തിലഉള കളളകടത്ത് നടക്കില്ലെന്ന ആരോപണവും ശക്തമാകുകയാണ്. ഈ ആരോപണങ്ങള്‍ക്ക് ബലമേകുന്ന സംഭവമാണ് പുളിക്കീഴ് പോലീസ് പുറത്ത് കൊണ്ടുവന്നിരിക്കുന്നത്.ബുധനാഴ്ച വൈകിട്ട് പുളിക്കീഴ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.രാജപ്പന്റെ നേതൃത്വത്തിലുള്ള സംഘം കാവുങ്കല്‍ ഗ്രാനൈറ്റ്‌സിന്റെ ഉടമസ്ഥതയിലുള്ള ടോറസ് പിടികൂടിയ സംഭവത്തിലാണ് വ്യാജപാസ് കേസ് പുറത്ത് വരുന്നത്.

പാസിലെ ക്യൂ.ആര്‍. കോഡ് അടിസ്ഥാനമാക്കി പോലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ചൊവ്വാഴ്ച അനുവദിച്ച പാസിലെ ക്യൂ ആര്‍ കോഡാണ് ബുധനാഴ്ച പിടികൂടിയ വാഹനത്തിനുള്ളതെന്ന് വ്യക്തമായിരുന്നു. ഇതേ തുടര്‍ന്ന് വ്യാഴാഴ്ച കാവുങ്കല്‍ ഗ്രാനൈറ്റ്‌സ് ഓഫീസില്‍ പോലീസ് നടത്തിയ പരിശോധനയില്‍ വ്യാജ പാസ് നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന കംപ്യൂട്ടര്‍, ഹാര്‍ഡ് ഡിസ്‌ക് എന്നിവ പിടിച്ചെടുത്തിരുന്നു.

ജിയോളജി വകുപ്പ് നല്‍കുന്ന പാസിലുള്ള ക്യൂ ആര്‍ കോഡ് കംപ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജമായി നിര്‍മിക്കുന്ന പാസില്‍ ഉള്‍പ്പെടുത്തുകയായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായി സി ഐ പറഞ്ഞു. വ്യാജ പാസ് നിര്‍മിക്കുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായതിന്റെ പശ്ചാത്തലത്തിലാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചു കൊണ്ട് ജില്ലാ ജിയോളജിസ്റ്റ് എസ് ശ്രീജിത്ത് ഉത്തരവിടുകയും ചെയ്തു. വ്ടാജപാസ് നിര്‍മ്മാണത്തിലൂടെ അനുവധിച്ചിരിക്കുന്നതിലധികം പ്രകൃതി ധാതുക്കള്‍ ഇവര്‍ക്ക് ഇവിടെ നിന്നും ഖനനം ചെയതതെടുക്കുകയാണ്.ഇത്തരത്തിലുളള ഉല്‍പ്പനങ്ങള്‍
ക്വാറികളില്‍ നിന്നും പാസുകള്‍ വ്യാജമായി നിര്‍മ്മിച്ച ഉല്‍പന്നങ്ങള്‍ കടത്തുന്നത് വ്യാപകമാകുകയാണ്. ഇത്തരം ക്വാറികളില്‍ പരിശോധന നടത്തേണ്ട ജില്ലാ ഭരണകൂടം ഇതൊന്നും കണ്ടില്ലെന്നു നടിക്കുകയുമാണ്.ക്വാറി ഉടമകളും ഉടമകളുടെ സംഘടനകളും ജില്ലാ ഭരണത്തില്‍ ചെലുത്തുന്ന സ്വാധീനമാണ് ക്വാറികള്‍ കേന്രീകരിച്ച് നടക്കുന്ന പ്രകൃതി ചൂഷണത്തിന്റെ കാരണവും.

LEAVE A REPLY

Please enter your comment!
Please enter your name here