Home Govt Release റോഡുകളെ കുറിച്ചുള്ള പരാതികള്‍ തിങ്കളാഴ്ച മുതല്‍ ആപ്പ് വഴി അറിയിക്കാം. സമയബന്ധിതമായി പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പ്

റോഡുകളെ കുറിച്ചുള്ള പരാതികള്‍ തിങ്കളാഴ്ച മുതല്‍ ആപ്പ് വഴി അറിയിക്കാം. സമയബന്ധിതമായി പരാതികള്‍ പരിഹരിക്കുമെന്ന് ഉറപ്പ്

കേരളത്തില്‍ റോഡുകളെ കുറിച്ചുള്ള പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ്പ് പൊതുമരാമത്ത് വകുപ്പ് പുറത്തിറക്കി. തിങ്കളാഴ്ച മുതല്‍ ആപ്പ് ഔദ്യോഗികമായി നിലവില്‍ വരും. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ മുമ്പില്‍ വച്ച് മമ്മൂട്ടി ആപ്പിന്റെ പ്രമോ വീഡിയോ പ്രകാശനം ചെയ്തു. പിഡബ്ലുഡി ഫോര്‍ യു എന്ന ആപ്പ് പ്രമോയാണ് പ്രകാശനം ചെയ്തത്. റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആറ് മാസം കൊണ്ട് പൂര്‍ത്തിയാക്കും.

ആപ്പിലൂടെ റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാം. വിശദാംശങ്ങള്‍ അറിയിക്കുകയും ചെയ്യാം. നാലായിരം കിലോമീറ്റര്‍ റോഡുകളുടെ ഡിജിറ്റലൈസേഷന്‍ ആപ്പില്‍ ഉണ്ടാകും. പരാതികള്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. സമയബന്ധിതമായി പരാതികള്‍ പരിഹരിക്കാനുള്ള നടപടിയുമെടുക്കുമെന്നാണ് മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here